കുമ്പള: വേൾഡ് സിവിൽ ഡിഫൻസ് വാരാഘോഷത്തിന്‍റെ ഭാഗമായി അഗ്നിരക്ഷസേന കാസർകോട് നിലയം കുമ്പള വിദ്യാഭ്യാസ ഉപജില്ലയിലെ സൂരംബയൽ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്‍റ് ശിവരാമ ഭട്ട് അധ്യക്ഷത വഹിച്ചു. പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അനിത സംസാരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ശരൺ സുന്ദർ, സിവിൽ ഡിഫൻസ് വളന്റിയർ ഇസ്മായിൽ എന്നിവർ ക്ലാസെടുത്തു. പ്രഥമാധ്യാപിക ഉഷ ടീച്ചർ സ്വാഗതവും കിരൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.