അരനൂറ്റാണ്ടിനരികെ രമണിയുടെ സ്നേഹ മീൻവിൽപന

നീലേശ്വരം: 45 വർഷം മുമ്പ് ആരംഭിച്ച മത്സ്യവിൽപനയിൽ ഇന്നും സജീവമാണ് നീലേശ്വരം തൈക്കടപ്പുറത്തെ രമണി. വിവിധ പ്രദേശങ്ങളിൽ മീൻ തലച്ചുമടായി കൊണ്ടുനടന്നു വിറ്റിരുന്ന ഇവർ കരിന്തളം തലയടുക്കം ബസ് സ്റ്റോപ്പിനു സമീപമാണ് മീൻവിൽപന നടത്തുന്നത്. ഉപജീവനത്തിന് മറ്റു മാർഗങ്ങൾ ഇല്ലാതായതോടെയാണ് മീൻകുട്ടയുമായി കച്ചവടത്തിനിറങ്ങിയത്. ബസുകൾ കുറവായിരുന്ന കാലത്ത് നീലേശ്വരത്തുനിന്ന് ജീപ്പിൽ കൊല്ലംപാറയിലെത്തി അവിടെനിന്ന് മീൻ തലച്ചുമടായി കൊണ്ടുനടന്നായിരുന്നു വിൽപന. പറക്കോൽ, അണ്ടോൾ, കീഴ്മാല എന്നീ പ്രദേശങ്ങളിൽ രമണി മീനുമായി എത്താറുണ്ട്. ആദ്യകാലങ്ങളിൽ മീൻകുട്ടയും തലയിലേറ്റിവരുന്ന രമണിക്കായി വീട്ടമ്മമാർ കാത്തിരിക്കാറുണ്ടെങ്കിലും ഇന്ന് മറ്റ് വാഹന സൗകര്യങ്ങൾ കൂടിയതോടെ ത​‍ൻെറ മീൻവിൽപന കുറഞ്ഞതായി ഇവർ പറയുന്നു. പ്രായം ഏറിയതോടെ കൂടുതൽ ദൂരം നടക്കാൻ കഴിയാത്ത സ്ഥിതിയുമായി. ഉപജീവനമാർഗം നിലക്കുമെന്നായതോടെ തലയടുക്കം ബസ് സ്റ്റോപ്പിനുസമീപം ഇരുന്നാണ് ഇപ്പോൾ മീൻവിൽപന. പണത്തിന് വിലപേശാതെ കടുംപിടുത്തമില്ലാതെ സ്നേഹത്തി​‍ൻെറ ഭാഷയിലുള്ള രമണിയുടെ മീൻവിൽപനയിൽ നാട്ടുകാരും പൂർണ തൃപ്തരാണ്. nlr fish കരിന്തളം തലയടുക്കം ബസ് സ്റ്റോപ്പിനുസമീപം മീൻവിൽപന നടത്തുന്ന രമണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.