ഉദുമ: പഞ്ചായത്ത് പരിധിയിൽ ഏറെ വർഷമായി മുടങ്ങിക്കിടക്കുന്ന ദൈനംദിന ശുചീകരണ നടപടികൾ പുനരാരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂനിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. നിർദിഷ്ട പാലക്കുന്ന് റെയിൽവേ ഓവർ ബ്രിഡ്ജ് യാഥാർഥ്യമാക്കണമെന്നും കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ പരശുറാമിന് സ്റ്റോപ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യാപാരഭവനിൽ നടന്ന യോഗം ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഗംഗാധരൻ പള്ളം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.ജെ. സജി, യൂനിറ്റ് ജനറൽ സെക്രട്ടറി എം.എസ്. ജംഷിദ്, സെക്രട്ടറി മുരളി പള്ളം, വൈസ് പ്രസിഡന്‍റ് അഷറഫ് തവക്കൽ, ട്രഷറർ കെ. ചന്ദ്രൻ, ജില്ല സെക്രട്ടറിമാരായ എ.വി. ഹരിഹരസുതൻ, ശിഹാബ് ഉസ്മാൻ, ഉദുമ മേഖല പ്രസിഡൻറ് അശോകൻ പൊയിനാച്ചി, ജില്ല ഓഫിസ് സെക്രട്ടറി ഗോപിനാഥൻ മുതിരക്കാൽ, വനിത വിങ് പ്രസിഡൻറ് റീത്ത പത്മരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.എസ്. ജംഷിദ് (പ്രസി.), കെ. ചന്ദ്രൻ (ജന. സെക്ര.) അരവിന്ദൻ മുതലാസ് (ട്രഷ.). uduma ahammed sherifകെ.വി.വി.ഇ.എസ് കോട്ടിക്കുളം യൂനിറ്റ് പൊതുയോഗം ജില്ല പ്രസിഡന്‍റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.