കലംകനിപ്പ് മഹാനിവേദ്യത്തിന് നാളെ തുടക്കം

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കലംകനിപ്പ് മഹാനിവേദ്യത്തിന് വെള്ളിയാഴ്ച തുടക്കമാകും. ധനുമാസത്തിലെ ചെറിയ കലംകനിപ്പിന് ശേഷം മകരമാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച കലംകനിപ്പ് മഹാനിവേദ്യം നടത്തുന്നതാണ് രീതി. രാവിലെ 10നകം ഭണ്ഡാരവീട്ടിൽനിന്ന് പണ്ടാരക്കലം ക്ഷേത്രത്തിലേക്ക് പുറപ്പെടും. തുടർന്ന് കഴകപരിധിയിലെ തീയ സമുദായ വീടുകളിൽനിന്ന് നേർച്ചയായി കലങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കും. നാമാവശേഷമാവുന്ന ജില്ലയിലെ മൺപാത്ര നിർമാണ കുടിൽ വ്യവസായത്തിലേർപ്പെട്ട കുടുംബങ്ങൾക്ക്‌ താൽക്കാലിക താങ്ങാണ് പാലക്കുന്ന് ക്ഷേത്രത്തിലെ ധനു, മകര മാസങ്ങളിലെ കലംകനിപ്പുത്സവം. ആയിരക്കണക്കിന് കലങ്ങളാണ് ഈ സീസണിൽ കഴക പരിധിയിലെ ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്ത് പ്രദേശങ്ങളിൽ വിൽപനക്കെത്തുന്നത്. പരമ്പരാഗത മൺപാത്ര നിർമാണത്തിന് പേരുകേട്ട ജില്ലയിലെ കായക്കുളം, പൈക്ക, കീക്കാനം എന്നീ ഗ്രാമപ്രദേശങ്ങളിൽനിന്ന് കലങ്ങൾ എത്താറുണ്ടെങ്കിലും മടിക്കൈ എരിക്കുളത്ത് നിന്നാണ് ഏറെയും കലങ്ങൾ ഇപ്പോൾ വിൽപനക്കായി ഇവിടെ എത്തുന്നത്. ഈ കോവിഡ് മഹാമാരിയിൽ ഇതേറെ ആശ്വാസമാണെന്ന് വില്പനക്കാർ പറയുന്നു. uduma kalam കലംകനിപ്പ് മഹാനിവേദ്യത്തിനായി എരിക്കുളത്തുനിന്ന് വിൽപനക്കായി പാലക്കുന്നിലെത്തിച്ച പുത്തൻ മൺകലങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.