വീണ്ടും മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ തീരദേശ പ്രദേശങ്ങളിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ബുധനാഴ്ച പുലര്‍ച്ച ഹോസ്ദുര്‍ഗ് പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റിലായി. സി.ഐ കെ.പി. ഷൈനും സംഘവും കുശാല്‍ നഗറില്‍ പുലര്‍ച്ച 1.20ന് നടത്തിയ പരിശോധയില്‍ 260 മില്ലിഗ്രാം എം.ഡി.എം.എയുമായി ഹോസ്ദുര്‍ഗ് ബീച്ചിലെ കെ. അറഫാത്തിനെ (30) അറസ്റ്റ് ചെയ്തു. ഹോസ്ദുര്‍ഗ് എസ്.ഐ കെ. ശ്രീജേഷും സംഘവും ബുധനാഴ്ച പുലര്‍ച്ച 2.30ന് മരക്കാപ്പ് കടപ്പുറത്ത് നടത്തിയ പരിശോധനയില്‍ 1.380 ഗ്രാം എം.ഡി.എം.എയുമായി മരക്കാപ്പിലെ ശ്യാംമോഹനനെയും (30) അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ സുവര്‍ണന്‍, സിവില്‍ പൊലീസ് ഓഫിസർമാരായ പ്രബേഷ്, കമല്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു. knhd shyam Mohanan MDMA knhd Arafath MDMA മയക്കുമരുന്ന് കേസ് പ്രതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.