അരമങ്ങാനം-മൊട്ട റോഡ്‌ തുറന്നു

ഉദുമ: മാങ്ങാട് അരമങ്ങാനം-മൊട്ട റോഡ്‌ നാടിന്‌ സമർപ്പിച്ചു. ഉദുമ പഞ്ചായത്ത്‌ നാലുലക്ഷം ചെലവഴിച്ച്‌ 135 മീറ്റർ ദൂരമുള്ള റോഡാണ്‌ നിർമിച്ചത്‌. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി. ലക്ഷ്‌മി ഉദ്‌ഘാടനം ചെയ്‌തു. സ്ഥിരം സമിതി ചെയർപേഴ്‌സൻ എം. ബീബി അധ്യക്ഷത വഹിച്ചു. പി. കുമാരൻ നായർ, മഹേഷ്‌ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം ടി. നിർമല സ്വാഗതവും സി.എ. പ്രദീപ്‌ നന്ദിയും പറഞ്ഞു. uduma motta roadഅരമങ്ങാനം-മൊട്ട റോഡ്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി. ലക്ഷ്‌മി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.