സ്‌കോളര്‍ഷിപ് അപേക്ഷ തീയതി നീട്ടി

കാസർകോട്: 2021-22 വര്‍ഷത്തില്‍ പ്രഫഷനല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട സമയപരിധി ഫെബ്രുവരി 28 വരെ നീട്ടി. ഓണ്‍ലൈന്‍ മുഖേന അയച്ച അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും അടുത്ത പ്രവൃത്തിദിവസം തന്നെ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി ഓഫിസില്‍ ഹാജരാക്കണം.ഫോണ്‍ 04994 256860. ജൽജീവന്‍ മിഷനില്‍ ഒഴിവ് കാസർകോട്​: ജല അതോറിറ്റിയുടെ കാസർകോട്​ ഡിവിഷന്‍ ഓഫിസിനു കീഴില്‍ ജൽ ജീവന്‍ മിഷന്‍ പദ്ധതിയുടെ 2021-22 വര്‍ഷത്തെ പ്രവൃത്തികളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 740 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. സിവില്‍/മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ഡിഗ്രിയാണ് യോഗ്യത. ഫെബ്രുവരി രണ്ടിന് അഞ്ചിന്​ മുമ്പ് ബയോഡാറ്റ jjmksd14@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.