കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവർത്തകൻ ഗോപാലകൃഷ്ണ സായിറാം ഭട്ടിൻെറ വിയോഗത്തിൽ ജീവവായു കൂട്ടായ്മ ലൈവ് അനുശോചന സദസ്സ് നടത്തി. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, ഇന്ത്യൻ നാഷനൽ വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹസീന, സിന്ധു ബാബു, ഫസലുറഹ്മാൻ, എം.സി.എ. നാസർ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ബഷീർ ശിവപുരം, ഇഖ്ബാൽ കൂട്ടായ്മ കൺവീനർ അഹമ്മദ് കിർമാണി, ഖത്തർ കൾചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, സാഹിത്യകാരന്മാരായ സുറാബ്, ഇബ്രാഹിം ചെർക്കള, അജാനൂർ ഗ്രാമ പഞ്ചായത്ത് അംഗം സി. കുഞ്ഞാമിന, ജമാഅത്തെ ഇസ്ലാമി വനിത വിങ് ജില്ല പ്രസിഡൻറ് വി.കെ. ജാസ്മിൻ തുടങ്ങിയവർ സായി റാം ഭട്ടിനെ അനുസ്മരിച്ചു. ജീവവായു കൂട്ടായ്മ കൺവീനർ അബ്ദുസ്സമദ് അതിഞ്ഞാൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.