കാഞ്ഞങ്ങാട്: മുഴുവൻ എൽ.ഐ.സി ഏജൻറുമാരെയും ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇക്കാര്യം പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ ലൈഫ് ഇൻഷുറൻസ് ഏജൻറ്സ് ഫെഡറേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ് പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ദേശീയ സെക്രട്ടറി ജനറൽ കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി എ. അശോക് കുമാർ, കോഴിക്കോട് ഡിവിഷനൽ കമ്മിറ്റി പ്രസിഡന്‍റ് വി. അനിൽകുമാർ എന്നിവർ ഏജന്‍റുമാരെ പൊന്നാടയണിയിച്ചു. ഡിവിഷൻ വൈസ് പ്രസിഡന്‍റ് എ.സി. നാരായണൻ, സ്വാഗതസംഘം ജനറൽ കൺവീനർ ടി. കുഞ്ഞികൃഷ്ണൻ, സ്വാഗതസംഘം വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, ജില്ല സെക്രട്ടറി ടി. രാജൻ, ജില്ല ട്രഷറർ കുഞ്ഞികൃഷ്ണൻ നായർ, സ്വാഗതസംഘം ജോ. കൺവീനർ കെ.വി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം: ഓൾ ഇന്ത്യ ലൈഫ് ഇൻഷുറൻസ് ഏജൻറ്സ് ഫെഡറേഷൻ ജില്ല സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.