ഇടത് അംഗത്തിൻെറ ജന്മദിനം ആഘോഷിച്ച് കോൺഗ്രസ് ഭരണസമിതി നീലേശ്വരം: ബളാൽ ഗ്രാമപഞ്ചായത്ത് കോൺഗ്രസ് ഭരണസമിതി ഏക സി.പി.എം പ്രതിനിധിയായ വനിത അംഗം സന്ധ്യ ശിവൻെറ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. പ്രത്യേക യോഗം ചേർന്നാണ് ജന്മദിനം ആഘോഷിച്ചത്. ഭരണസമിതി അംഗങ്ങൾക്കൊപ്പം പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട വാർഡിൻെറ പേര് എഴുതിയ കേക്ക് മുറിച്ച് ആദ്യ മധുരം പഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയത്തിന് സന്ധ്യ ശിവൻ കൈമാറിയപ്പോൾ വൈസ് പ്രസിഡന്‍റ് എം. രാധാമണി അടക്കമുള്ള കോൺഗ്രസിൻെറ മുഴുവൻ മെംബർമാരും പഞ്ചായത്ത് ജീവനക്കാരും എഴുന്നേറ്റുനിന്ന് കൈയടിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ അലക്സ് നെടിയകാലയിൽ, ടി. അബ്ദുൽകാദർ, പി. പത്മാവതി, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വർക്കി, ദേവസ്യ തറപ്പേൽ, വിനു, പി.സി. രഘുനാഥൻ നായർ, ബിൻസി ജെയിൻ, മോൻസി ജോയ്, ജെസ്സി ചാക്കോ, ശ്രീജ രാമചന്ദ്രൻ, കെ. വിഷ്ണു, എം. അജിത എന്നിവർ സംസാരിച്ചു. 16 അംഗ ഭരണസമിതിയിൽ പതിനാലും കോൺഗ്രസാണ് . ഒരു വാർഡിൽ സി.പി.ഐ അംഗവുമുണ്ട്. nlr birthdayബളാൽ പഞ്ചായത്ത് സി.പി.എം അംഗം സന്ധ്യ ശിവൻ പ്രസിഡന്‍റ് രാജു കട്ടക്കയത്തിൻെറ സാന്നിധ്യത്തിൽ പിറന്നാൾ കേക്ക് മുറിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.