നഗരസഭ ജീവനക്കാർ ധർണ നടത്തി

കാസർകോട്​: കണ്ടിൻജൻറ് ജീവനക്കാരെ പൊതുസർവിസിൽ ഉൾപ്പെടുത്തുക, കണ്ടിൻജന്‍റ്​ ജീവനക്കാർക്ക് പ്രമോഷൻ അനുവദിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ, കോർപറേഷൻ വർക്കേഴ്​സ് കോൺഗ്രസ് നഗര സഭ ഓഫിസിനുമുന്നിൽ ധർണ നടത്തി. അസോസിയേഷൻ ജില്ല പ്രസിഡന്‍റ്​ അർജുനൻ തായലങ്ങാടി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ കമലാക്ഷ സുവർണ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് സ്വാഗതവും ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. Arjunan thayalangadi: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ കേരള മുനിസിപ്പൽ, കോർപറേഷൻ വർക്കേഴ്​സ് കോൺഗ്രസ് മുനിസിപ്പൽ ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ജില്ല പ്രസിഡന്‍റ്​ അർജുനൻ തായലങ്ങാടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.