കാസർകോട്: സ്വാമി വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനത്തിൽ യുവമോർച്ച ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കസബ കടപ്പുറത്ത് സംഘടിപ്പിച്ച മാരത്തണ്‍ ബി.ജെ.പി ദേശീയ കൗൺസിൽ അംഗവും ചലച്ചിത്ര താരവുമായ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡന്‍റ് ധനഞ്ജയൻ മധൂർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് രവീശ തന്ത്രി കുണ്ടാർ, ജില്ല സെക്രട്ടറി എം. ഉമ കടപ്പുറം, യുവമോർച്ച സംസ്ഥാന വനിത കൺവീനർ അഞ്ജു ജോസ്റ്റി, ജില്ല ജനറൽ സെക്രട്ടറി കീർത്തൻ ജെ. കുഡ്ലു എന്നിവർ സംസാരിച്ചു. marathon യുവമോർച്ച കസബ കടപ്പുറത്ത് സംഘടിപ്പിച്ച മാരത്തണ്‍ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം നടൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.