ഉന്നത വിദ്യാഭ്യാസ സെമിനാർ

കാസർകോട്: രാജ്യത്തെ ഉന്നത സർവകലാശാലകളിലേക്കുള്ള പ്രവേശന മാർഗനിർദേശങ്ങൾ നൽകി വിസ്ഡം എജുക്കേഷനൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) ജില്ല സെമിനാർ സമാപിച്ചു. സുന്നി സൻെറർ ഓഡിറ്റോറിയത്തിൽ എസ്.എസ്.എഫ് ജില്ല വെഫി സെക്രട്ടറി കരീം ജൗഹരിയുടെ അധ്യക്ഷതയിൽ കരിയർ കൗൺസിലർ മുസമ്മിൽ അദനി ഉദ്​ഘാടനം ചെയ്തു. ജാമിയ മില്ലിയ വിദ്യാർഥി അഹമ്മദ് ഫസാരിയ ക്ലാസിന് നേതൃത്വം നൽകി. അസ്​ലം അഡൂർ സ്വാഗതവും റൗഫ് ഹിമമി നന്ദിയും പറഞ്ഞു. കെ.എസ്.ടി.എ സമ്മേളനം കാസർകോട്​: മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്ന്​ കെ.എസ്.ടി.എ കാസർകോട്​ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡൻറ് ഇ. വിനോദ് കുമാർ പതാക ഉയർത്തി. എം. പ്രീതിമോൾ രക്തസാക്ഷി പ്രമേയവും കെ.കെ. ശ്രീധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം.ഇ. ചന്ദ്രാംഗദൻ സംഘടന റിപ്പോർട്ടും സി.കെ. ജഗദീഷ് പ്രവർത്തന റിപ്പോർട്ടും ടി. മധു പ്രശാന്ത് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. ലസിത, ജില്ല ഭാരവാഹികളായ ടി. പ്രകാശൻ, കെ.വി. രാജേഷ്, പി. മാധവൻ, പി. ബാബുരാജൻ, കെ.ജി. പ്രതീശ്, എ. മാലതി, എ. ശ്രീകുമാർ, കെ. ശ്രീധരൻ, പി.വി. ശശി, സി. അജിത, സി. പ്രശാന്ത് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ പി.കെ. ഗോപാലൻ സ്വാഗതവും കൺവീനർ കെ. പുഷ്പരാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇ. വിനോദ് കുമാർ (പ്രസി), എം. മണികണ്ഠൻ, വിനോദ് കുമാർ പെരുമ്പള, എം. പ്രീതിമോൾ (വൈസ്​ പ്രസി), സി. പ്രശാന്ത് (സെക്ര), എ. മധുസൂദനൻ, കെ.എ. സീമ, കെ.കെ. ശ്രീധരൻ (ജോ. സെക്രട്ടറി) , ടി. മധു പ്രശാന്ത് (ട്രഷ). ksta കെ.എസ്.ടി.എ കാസർകോട്​ ഉപജില്ല സമ്മേളനം ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.