പോസ്​റ്റ്​ ഓഫിസ് ധർണ

നീലേശ്വരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ എൻ.ആർ.ജി വർക്കേഴ്​സ് യൂനിയൻ മടിക്കൈ പഞ്ചായത്ത് കമ്മിറ്റി അമ്പലത്തുകരയിലെ ഏച്ചിക്കാനം പോസ്​റ്റ്​ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. നീലേശ്വരം ഏരിയ സെക്രട്ടറി പാറക്കോൽ രാജൻ ഉദ്​ഘാടനം ചെയ്തു. പി. സത്യ അധ്യക്ഷത വഹിച്ചു. കെ. നാരായണൻ, വി.വി. വിജയൻ, പി.പി. ലീല, കെ. സാവിത്രി, വി. ജഗദീശൻ, ഒ. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ആർ.ഇ.ജി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി ചോയ്യംകോട് പോസ്​റ്റ്​ ഓഫിസിലേക്ക് മാർച്ചും ധർണയും ജില്ല ട്രഷറർ കെ.വി. ദാമോദരൻ ഉദ്​ഘാടനം ചെയ്തു. രമണി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. എൻ.കെ. തമ്പാൻ, വി.വി. കുമാരൻ, വി. കുഞ്ഞിരാമൻ, പി.കെ. രമണി എന്നിവർ സംസാരിച്ചു. പടം: nlr post office dharna എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മടിക്കൈ ഏച്ചിക്കാനം സമരം പാറക്കോൽ രാജൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.