ഇസ്​ലാമിക ഭീകരവാദം വളർന്നത് സി.പി.എം തണലിൽ- –സി.ആർ. പ്രഫുൽ കൃഷ്​ണൻ

കാസർകോട്​: കേരളത്തിൽ ഇസ്​ലാമിക ഭീകരവാദം വളർന്നത് സി.പി.എം തണലിലാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറ്​ സി.ആർ. പ്രഫുൽ കൃഷ്​ണൻ. യുവമോർച്ച സംസ്ഥാന വ്യാപകമായി പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച കേരള സംരക്ഷണ വലയം കാസർകോട്​ പുതിയ ബസ് സ്​റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ ധനഞ്ജയൻ മധൂർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി മനുലാൽ മേലത്ത്, കാസർകോട്​ മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി.ടി. സാഗർ സ്വാഗതവും ഗൗതം നന്ദിയും പറഞ്ഞു. yuvamorcha യുവമോർച്ച കാസർകോട്​ പുതിയ ബസ് സ്​റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച 'കേരള സംരക്ഷണ വലയം'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.