ഉത്തരമലബാറില്‍ ട്രയാംഗ്​ള്‍ ടൂറിസം സാധ്യമാക്കണം- നോര്‍ത്ത് മലബാര്‍ ചേംബര്‍

കാസര്‍കോട്: ഉത്തരകേരളത്തി‍ൻെറ ടൂറിസം വളര്‍ച്ചക്ക് ബേക്കൽ -കണ്ണൂർ എയർപോർട്ട്- വയനാട് എന്നിവയെ ബന്ധിപ്പിച്ച് ട്രയാംഗ്​ള്‍ ടൂറിസം സാധ്യമാക്കണമെന്ന് 'ഉത്തര മലബാറിലെ ടൂറിസം സാധ്യതകൾ' എന്ന വിഷയത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്​സ്​ കാസര്‍കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച വെബിനാർ ആവശ്യപ്പെട്ടു. എന്‍.എം.സി.സി പ്രസിഡൻറ്​ ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനം ചെയ്തു. മണി എം. നമ്പ്യാര്‍ വിഷയമവതരിപ്പിച്ചു. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ. ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. എന്‍.എം.സി.സി ഓണററി ജനറല്‍ സെക്രട്ടറി കെ.വി. അനീഷ്, വൈസ് പ്രസിഡൻറ്​ ടി.കെ. രമേശ് കുമാര്‍, വി.പി. അനില്‍കുമാര്‍, കെ. വിനോദ് നാരായണന്‍, കെ.കെ. രാധാകൃഷ്ണൻ, എ.കെ. റഫീഖ്, കെ.എസ്. അന്‍വര്‍ സാദത്ത്, എം.ബി. അഷ്‌റഫ്, സൈഫുദ്ദീന്‍ കളനാട്, യു.എസ്. പ്രസാദ്, സി.പി. വിക്രംരാജ് , ടി.പി. സുധീഷ് , കെ.സി. ഇര്‍ഷാദ്, റാഫി ബെണ്ടിച്ചാല്‍, റൂബി, കെ.എ. മുഹമ്മദ്, കെ. നാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മുജീബ് അഹ്‌മദ് സ്വാഗതവും എം.എന്‍. പ്രസാദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.