Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2021 12:20 AM GMT Updated On
date_range 14 Jun 2021 12:20 AM GMTഉത്തരമലബാറില്‍ ട്രയാംഗ്ള്‍ ടൂറിസം സാധ്യമാക്കണം- നോര്‍ത്ത് മലബാര്‍ ചേംബര്‍
text_fieldsbookmark_border
കാസര്‍കോട്: ഉത്തരകേരളത്തിൻെറ ടൂറിസം വളര്‍ച്ചക്ക് ബേക്കൽ -കണ്ണൂർ എയർപോർട്ട്- വയനാട് എന്നിവയെ ബന്ധിപ്പിച്ച് ട്രയാംഗ്ള്‍ ടൂറിസം സാധ്യമാക്കണമെന്ന് 'ഉത്തര മലബാറിലെ ടൂറിസം സാധ്യതകൾ' എന്ന വിഷയത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് കാസര്‍കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച വെബിനാർ ആവശ്യപ്പെട്ടു. എന്‍.എം.സി.സി പ്രസിഡൻറ് ഡോ. ജോസഫ് ബെനവന്‍ ഉദ്ഘാടനം ചെയ്തു. മണി എം. നമ്പ്യാര്‍ വിഷയമവതരിപ്പിച്ചു. എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ എ.കെ. ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. എന്‍.എം.സി.സി ഓണററി ജനറല്‍ സെക്രട്ടറി കെ.വി. അനീഷ്, വൈസ് പ്രസിഡൻറ് ടി.കെ. രമേശ് കുമാര്‍, വി.പി. അനില്‍കുമാര്‍, കെ. വിനോദ് നാരായണന്‍, കെ.കെ. രാധാകൃഷ്ണൻ, എ.കെ. റഫീഖ്, കെ.എസ്. അന്‍വര്‍ സാദത്ത്, എം.ബി. അഷ്‌റഫ്, സൈഫുദ്ദീന്‍ കളനാട്, യു.എസ്. പ്രസാദ്, സി.പി. വിക്രംരാജ് , ടി.പി. സുധീഷ് , കെ.സി. ഇര്‍ഷാദ്, റാഫി ബെണ്ടിച്ചാല്‍, റൂബി, കെ.എ. മുഹമ്മദ്, കെ. നാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മുജീബ് അഹ്‌മദ് സ്വാഗതവും എം.എന്‍. പ്രസാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story