കാഞ്ഞങ്ങാട്: രാജ്യത്ത് പ്രവാചക നിന്ദ പ്രചരിപ്പിക്കുന്നതിനെതിരെ മൗനം അവലംബിക്കുന്ന ഭരണകൂട നടപടി വിവേചനവും പ്രതിഷേധാര്‍ഹവുമാണെന്ന് കാഞ്ഞങ്ങാട് സൗഹൃദവേദി. പ്രവാചക നിന്ദ പ്രകടിപ്പിക്കുന്നതിലൂടെ വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനെ യോഗം അപലപിച്ചു. ബലി പെരുന്നാളോടനുബന്ധിച്ച് സൗഹൃദ സംഗമം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. വേദി ചെയര്‍മാന്‍ അഡ്വ. പി.നാരായണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് അസ്‍ലം, അഡ്വ. എം.സി. ജോസ്, ഡോ. അബ്ദുല്‍ഹാഫിസ്, അഡ്വ.എം. ജയചന്ദ്രന്‍, അഹമ്മദ് ബെസ്റ്റോ, ബി.എം. മുഹമ്മദ്കുഞ്ഞി, സി.അബ്ദുറഷീദ്, കെ.എച്ച്. ഹമീദ് എന്നിവര്‍ സംസാരിച്ചു. സൗഹൃദവേദി പ്രവര്‍ത്തകരായിരുന്ന അന്തരിച്ച എ.വി. രാമകൃഷ്ണന്‍, സി.എച്ച്. ഇബ്രാഹിം മാസ്റ്റര്‍, പി. അബ്ദുൽഖാദര്‍ മൗലവി, പി.പി. കുഞ്ഞബ്ദുല്ല എന്നിവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.