വെള്ളത്തിൽ മുങ്ങി ദേശീയപാതയോരം

കുമ്പള: മഴ കനത്തതോടെ . പാത നിർമാണത്തിൽ കലുങ്കുകളും ഓവുചാലുകളും അടഞ്ഞതോടെയാണ് വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. കാലവർഷത്തിന്റെ തുടക്കത്തിൽതന്നെ ദേശീയപാത നിർമാണത്തിൽ കലുങ്കുകളുടെയും, ഓവുചാലുകളുടെയും ജോലികൾക്ക് മുൻഗണന നൽകണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കരാർ കമ്പനി ഉദ്യോഗസ്ഥർ അത് ചെവികൊണ്ടില്ല. ഇതാണ് ഇപ്പോൾ വെള്ളക്കെട്ട് ഭീഷണിക്ക് കാരണമായത്. വെള്ളക്കെട്ട് നേരിടാൻ കമ്പനി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് എ.ഡി.എം നേരത്തേ അറിയിച്ചിരുന്നു. ഇതിനായി തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റുമാർ നിർമാണ കമ്പനിയുടെ ചുമതലയുള്ള പ്രതിനിധികൾ എന്നിവർ സംയുക്തമായി ഇത്തരം പ്രദേശങ്ങൾ സന്ദർശിച്ച് പരിഹാരം കാണുമെന്നും നാട്ടുകാരെ അറിയിച്ചിരുന്നു. കുമ്പള ആരിക്കാടി ഭാഗത്തുള്ള ഗുരുതരമായ വെള്ളക്കെട്ട് സംബന്ധിച്ച് വാർഡ് മെമ്പർ അൻവർ ആരിക്കാടി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. ഫോട്ടോ:1. കുമ്പള ആരിക്കാടി പ്രദേശത്ത് വെള്ളത്തിൽ മുങ്ങിയ ദേശീയപാതയോരം .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.