ഗോപികക്കും ദീപക്കിനും എൻ.സി.സി സ്കോളർഷിപ്

നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻ.സി.സി കാഡറ്റുകളായ പി.എസ്. ഗോപിക, ദീപക് ജോസ് എന്നിവർ കോഴിക്കോട് ഗ്രൂപ് തലത്തിൽ എൻ.സി.സി കാഡറ്റ് വെൽഫെയർ സൊസൈറ്റി സ്കോളർഷിപ്പിന് അർഹരായി. ഇരുവരും മൂന്നാം വർഷ ബി.എസ് സി ഫിസിക്സ് വിദ്യാർഥികളാണ്. നീലേശ്വരത്തെ പ്രശാന്ത് സുന്ദർ, കെ.വി. സുധ പ്രശാന്ത് ദമ്പതികളുടെ മകളാണ് ഗോപിക. ദീപക് ജോസ് കാഞ്ഞങ്ങാട്ടെ ഷാജി ജോസഫ്, സൂസി ജോസഫ് ദമ്പതികളുടെ മകനാണ്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള കോഴിക്കോട് ഗ്രൂപ്പിന്റെ കെ.വി. മുരളി, എൻ.സി.സി ഓഫിസർ നന്ദകുമാർ കോറോത്ത് എന്നിവർ അഭിനന്ദിച്ചു. പടം :: deepak jose.jpggopika p.s.jpg ദീപക് ജോസ്, പി.എസ്. ഗോപിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.