കെ.എസ്.എച്ച്.ജി.ഒ.എ ഉദുമ മേഖല സമ്മേളനം

ഉദുമ: പന്തല്‍ അലങ്കാര ലൈറ്റ് ആന്‍ഡ് സൗണ്ട് വാടക വിതരണക്കാരുടെ സംഘടനയായ കെ.എസ്.എച്ച്.ജി.ഒ.എ ഉദുമ മേഖല സമ്മേളനം കോളിയടുക്കം ഗവ. യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ല പ്രസിഡന്റ്​ രാധാകൃഷ്ണന്‍ ചിത്ര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഹമീദ് റോയല്‍ അധ്യക്ഷത വഹിച്ചു. ആദ്യകാല വാടക ഉടമകളായ കുഞ്ഞിരാമന്‍ കല, ഷാഫി ബ്രദേഴ്‌സ്, മുഹമ്മദ് ദോസ്തി, അമ്പാടി ഉദുമ, ഗംഗാധരന്‍ പള്ളം എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി ജയേഷ് ലക്ഷ്മി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.എം.എ. ആഷിഫ് വരവ്-ചെലവ് കണക്കും ജില്ല ജനറല്‍ സെക്രട്ടറി ജലാല്‍ മാത്തബാ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ല ട്രഷറര്‍ ജവഹര്‍ മുരളീധരന്‍, ജില്ല വൈസ് പ്രസിഡന്റുമാരായ നാരായണന്‍, ഫിറോസ് പടിഞ്ഞാറ്, ജില്ല സെക്രട്ടറി പ്രഭാകരന്‍ പഞ്ചമി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ റഫീഖ് മണിയങ്ങാനം സ്വാഗതവും കണ്‍വീനര്‍ ലക്ഷ്മണന്‍ പൂജ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ജലാല്‍ മര്‍ത്തബ (പ്രസി.), ജയേഷ് ലക്ഷ്മി (ജന. സെക്ര.), കാനു അപ്‌സര (ട്രഷ.). വനിത വിങ്​ ഭാരവാഹികള്‍: ടി.കെ.എസ്​. സഫിയ ഷാഫി (പ്രസി.), സുനന്ദ വിജയന്‍ വെങ്ങാട് (ജന. സെക്ര.), സുഹ്‌റ ഷാഫി (ട്രഷ.). പടം...kshgoa uduma.jpg ജില്ല പ്രസിഡന്റ്​രാധാകൃഷ്ണന്‍ ചിത്ര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.