പ്രകൃതിയെ അറിയാൻ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ

നീലേശ്വരം: പ്രകൃതിയെ അറിയാൻ റാണിപുരം സന്ദർശിച്ചും അശരണർക്ക് സഹായവുമായി അമ്പലത്തറ സ്നേഹാലയം സന്ദർശിച്ചും കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകൾ. സ്കൂളിലെ 87ഓളം കുട്ടിപ്പൊലീസ് കാഡറ്റുകളാണ് റാണിപുരം സന്ദർശിച്ചത്. കാടിനെയും പക്ഷിമൃഗങ്ങളെയും റാണിപുരത്തിന്റെ പ്രത്യേകതയെക്കുറിച്ചും ബീറ്റ് ഫോറസ്റ്റ് ഓഫിസർ സിനി, ഫോറസ്റ്റ് വാച്ചർമാരായ അനൂപ്, ശരത് എന്നിവർ കുട്ടികളോട് വിശദീകരിച്ചു. തുടർന്ന് അമ്പലത്തറ സ്നേഹാലയത്തിൽ കാരുണ്യസ്പർശവുമായി എത്തി അന്തേവാസികൾക്ക് ഭക്ഷണസാധനങ്ങൾ സ്നേഹാലയം ഡയറക്ടർ ഇശോ ദാസിന് കൈമാറി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പി.ആർ.ഒ പി.വി. സുഭാഷ്, അധ്യാപകരായ എം. മഹേശൻ, പി.പി. തങ്കമണി, ടി. പ്രകാശൻ, നീലേശ്വരം ജനമൈത്രി ബീറ്റ് ഓഫിസർ പ്രദീപൻ കോതോളി എന്നിവർ നേതൃത്വം നൽകി. photokakkat Ghss student cadets.jpg കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ റാണിപുരം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.