നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും

ഉദുമ: പള്ളിക്കര തെക്കേക്കുന്ന് അക്ഷര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ മാവുങ്കാൽ മാം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.കെ. അനിത അധ്യക്ഷത വഹിച്ചു. എ. രാധാകൃഷ്ണൻ, പുഷ്കരാക്ഷൻ, പ്രദീപ് കുമാർ, ടി.സി. സുരേശൻ, സന്തോഷ് കുമാർ പള്ളിക്കര, സി.വി. വിജീഷ്, നിബിൻ കുമാർ, പി. പ്രതീഷ്, ടി.കെ. പ്രമോദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഡോ. എ.വി. സുകുമാരൻ ക്യാമ്പിലെത്തിയവരെ പരിശോധിച്ചു. സെക്രട്ടറി സുധീഷ് സ്വാഗതവും പ്രസിഡൻറ് അശോകൻ കട്ടേരി നന്ദിയും പറഞ്ഞു. പടം...pallikkara akshra arts and sport club.jpg പള്ളിക്കര തെക്കേക്കുന്ന് അക്ഷര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ നടന്ന നേത്രപരിശോധനയും തിമിരശസ്ത്രക്രിയ നിർണയ ക്യാമ്പും പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.