കാസർകോട്: ജില്ലാ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ പട്ടികവര്‍ഗ വിദ്യാർഥികള്‍ക്കുള്ള സ്വര്‍ണ മെഡലുകള്‍ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുതിയ സാങ്കേതിക വിദ്യയുടെ കാലത്ത് മാറ്റത്തിനനുസരിച്ച് പഠിക്കാനുള്ള എല്ലാ പഠന സംവിധാന പദ്ധതികളും എസ്.ടി., എസ്.സി.കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്ന് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലയില്‍ നിരവധി പട്ടികജാതി-പട്ടികവര്‍ഗ കുട്ടികളാണ് മികച്ച വിജയം കരസ്ഥമാക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും അതിനാവശ്യമായ പശ്ചാത്തലമൊരുക്കാനും നിരന്തര ഇടപെടലുകള്‍ ജില്ല പഞ്ചായത്ത് നടത്തി വരുന്നു. കഴിഞ്ഞ തവണ ഒന്നരക്കോടിയോളം രൂപയാണ് എസ്.ടി എസ്.സി വിഭാഗത്തിലെ വിദ്യാർഥികളുടെ പഠനത്തിനായി പഠന മുറികള്‍ നിർമിക്കാന്‍ ജില്ല പഞ്ചായത്ത് ചെലവിട്ടതെന്നും അവര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. 2020-21 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ- പ്ലസ് നേടിയ എസ്.ടി. വിദ്യാർഥികള്‍ക്കാണ് സ്വര്‍ണമെഡല്‍ നല്‍കിയത്. കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസിന്റെ പരിധിയിലെ 85 വിദ്യാർഥികള്‍ക്ക് നാല് ഗ്രാം സ്വര്‍ണ നാണയം വിതരണം ചെയ്തു. ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, ട്രൈബല്‍ഡെവലപ്‌മെന്റ് ഓഫിസര്‍ എം. മല്ലിക, അസി. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ കെ.വി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ : DPC GOLD MEDAL DISTRIBUTION 2.jpgDPC GOLD MEDAL DISTRIBUTION.jpg പട്ടികവര്‍ഗ വിദ്യാർഥികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.