കാസര്‍കോട്: മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 13കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ഉപ്പള പഞ്ചത്തോട ്ടി പച്ചംപള്ളം സ്വദേശി അബ്ദുൽ കരീമിനെയാണ് (35) കാസർകോട് അഡീഷനൽ സെഷൻസ് കോടതി (ഒ ന്ന്) ജഡ്ജ് പി.എസ്. ശശികുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ശനിയാഴ്ച വിധിക്കും.
2018 ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മാതാവിെൻറ കൺമുന്നിൽവെച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്തുവെന്നാണ് കേസ്. കത്തി വീശിയപ്പോൾ കുട്ടിയുടെ ഇടതുകൈക്ക് പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്തവർ പീഡനത്തിനിരയായ കേസുകളിൽ ഒരുവർഷത്തിനകം വിധി പറയണമെന്ന സുപ്രീംകോടതി നിർദേശം പാലിച്ച് എട്ടുമാസത്തിനുള്ളിലാണ് വിധി പറഞ്ഞതെന്ന പ്രത്യേകതയുമുണ്ട്.
പെണ്‍കുട്ടി തന്നെ നേരിട്ട് സ്േറ്റഷനിലെത്തി സംഭവം വിവരിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. കുമ്പള സി.ഐ പ്രേംസദന് കേസന്വേഷണം ഏറ്റെടുക്കുകയും പിറ്റേദിവസംതന്നെ പ്രതിയെ അറസ്റ്റ്ചെയ്യുകയുമായിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം നല്കിയതിനാല് പ്രതിക്ക് ജാമ്യത്തിലിറങ്ങാനും കഴിഞ്ഞില്ല.
പോക്സോ നിയമമുള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി 13 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും സംഭവസമയത്ത് പെൺകുട്ടി ധരിച്ച വസ്ത്രങ്ങളുൾപ്പെടെ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.