Posted On
date_range Updated On
date_range കാസർകോട് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു
കാസർകോട്: ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളെ മത്സരമില്ലാതെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. എ.ഡി.എം എൻ. ദേവീദാസൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതി അംഗങ്ങൾ: ധനകാര്യം: ജാസ്മിൻ കബീർ ചെർക്കളം (വനിത അംഗം), കമലാക്ഷി, ജമീല സിദ്ദിഖ്, വികസനകാര്യം: ഗീത കൃഷ്ണൻ (വനിത അംഗം), നാരായണ നായിക്, പി.ബി ഷെഫീഖ്, പൊതുമരാമത്ത്: കെ. ശകുന്തള (വനിത അംഗം), ഗോൾഡൻ അബ്ദുറഹ്മാൻ, സി.ജെ സജിത്, ആരോഗ്യം-വിദ്യാഭ്യാസം: അഡ്വ. സരിത എസ്.എൻ (വനിത അംഗം), ജോമോൻ ജോസ്, ഫാത്തിമത്ത് ഷംന സി.എച്ച്, ക്ഷേമകാര്യം: എം. ഷൈലജ ഭട്ട് (വനിത അംഗം), എം. മനു, ഷിനോജ് ചാക്കോ.
ആദ്യം വനിതാ അംഗങ്ങളെയും തുടർന്ന് പൊതുവിഭാഗം അംഗങ്ങളെയും തെരഞ്ഞെടുത്തു. സ്ഥിരം സമിതി ചെയർപേഴ്‌സൻ തെരഞ്ഞെടുപ്പ് ജനുവരി 14നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.