കെ.എ.എസ് ഉത്തരക്കടലാസുകള്‍ കാണാതായതിനെപ്പറ്റി അന്വേഷിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയില്‍ മുല്യനിര്‍ണ്ണയം നടത്തിയ ഉത്തരക്കടലാസുകള്‍ പി.എസ്.സിയുടെ സര്‍വ്വറില്‍ നിന്ന് നഷ്ടമായതിനെപ്പറ്റി ഉന്നത തല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കെ.എ.എസ് പരീക്ഷ എഴുതിയ ഉദ്യോഗാര്‍ത്ഥികളെ മാത്രമല്ല, പൊതു സമൂഹത്തെയും ഉത്കണ്ഠയിലാക്കുന്നതാണ് ഈ വിവരം. പ്രത്യേകിച്ചും പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും പി.എസ്.സി പരീക്ഷാ തട്ടിപ്പുകളെക്കുറിച്ചുമുള്ള ഭയം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍.

ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം നടത്തിയ പകര്‍പ്പുകളാണ് കാണാതായതെന്നാണ് പുറത്തു വന്നിട്ടുള്ള വാര്‍ത്തകള്‍. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ജോലി ലാഘവത്തടെ ചെയ്തതു കൊണ്ടുണ്ടായ വീഴ്ചയാണോ, അതോ അട്ടിമറി ശ്രമമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. എന്തായാലും കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം.

കെ.എ.എസ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയം സുതാര്യമായും കൃത്യമായും പക്ഷപാതരഹിതമായും നടക്കുന്നു എന്ന് ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    
News Summary - KAS answer papers should be investigated: Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.