തിരുവനന്തപുരം: 30 വകുപ്പുകളിലെ ഉന്നത തസ്തികകളെല്ലാം ഉൾപ്പെടുത്തി കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് ഉത്തരവ്. നിലവിൽ സ്ഥാനക്കയറ്റം വഴി നികത്തുന്ന തസ്തികകളാണിത്. കെ.എ.എസ് തസ്തികകളിൽ ജൂനിയർ ടൈം സ്കെയിൽ, സീനിയർ ടൈം സ്കെയിൽ, സെലക്ഷൻ ഗ്രേഡ് ടൈം സ്കെയിൽ, സൂപ്പർ ടൈം സ്കെയിൽ എന്നിവയാണ് ഉൾപ്പെടുത്തിയത്.
ജൂനിയർ ടൈം സ്കെയിലിൽ ഏകദേശം 1257ഒാളം തസ്തികകളാണ് വരിക. ഇതിൽ എട്ടുവർഷം പൂർത്തിയാക്കുന്നവർക്കാണ് സീനിയർ ടൈം സ്കെയിലിലേക്ക് സ്ഥാനക്കയറ്റം. 192ഒാളം തസ്തികകളാണ് ഇതിൽ. അതിൽ ആറ് വർഷം പൂർത്തിയാക്കിയവർക്കാണ് സെലക്ഷൻ ഗ്രേഡ് സ്കെയിൽ. 273ഒാളം തസ്തിക ഇതിലുണ്ട്. ഇൗ തസ്തികയിൽ എട്ടുവർഷം പൂർത്തിയാക്കിയവർക്കാണ് സൂപ്പർ ടൈം സ്കെയിലിലേക്ക് സ്ഥാനക്കയറ്റം. വകുപ്പ് മേധാവി, അഡീഷനൽ െസക്രട്ടറി അടക്കം 83ഒാളം തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു. മൂന്ന് സ്ട്രീമിൽ പി.എസ്.സി വഴിയാണ് നിയമനം. സ്ട്രീം ഒന്നിൽ 21 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. 32 വയസ്സ് പൂർത്തിയാകാൻ പാടില്ല. ഒ.ബി.സിക്ക് മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും വർഷം ഇളവുണ്ട്. ബിരുദമാണ് യോഗ്യത. ഇതിന് സംവരണം ബാധകമാണ്. സ്ട്രീം രണ്ടിൽ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽനിന്നുള്ള ജീവനക്കാർക്ക് ബൈ ട്രാൻസ്ഫർ വഴി അപേക്ഷിക്കാം. 21 വയസ്സ് പൂർത്തിയാകണം. 40 വയസ്സ് വരെയാണ് പ്രായപരിധി. ഒ.ബി.സിക്കും പട്ടികവിഭാഗത്തിനും വയസ്സിളവുണ്ട്. സർവിസിൽ രണ്ടുവർഷം പൂർത്തിയാക്കണം. സ്ട്രീം മൂന്നിൽ െഷഡ്യൂൾ ഒന്നിൽ പറയുന്ന കെ.എ.എസ് ബാധകമായ വകുപ്പുകളിലെ ഒന്നാം ഗസറ്റഡ് മുതലുള്ള തസ്തികയിലെ ജീവനക്കാർക്ക് അപേക്ഷിക്കാം. 50 വയസ്സാണ് പ്രായപരിധി.
കെ.എ.എസിൽ ജൂനിയർ ടൈം സ്കെയിലിൽ കൂടുതൽ തസ്തികകൾ വരുന്നവ. ജില്ല സപ്ലൈ ഒാഫിസർ (14), വാണിജ്യ വകുപ്പിൽ അസി. കമീഷണർ (70), അസി. കമീഷണർ (എ.എ.-10), അസി. കമീഷണർ അപ്പീൽ (15), ഇൻസ്പെക്ടിങ് അസി. കമീഷണർ (22), ഇൻസ്പെക്ടിങ് അസി. കമീഷണർ 15, ഡെപ്യൂട്ടി രജിസ്ട്രാർ 37 (സഹകരണം), വിദ്യാഭ്യാസവകുപ്പിൽ അക്കൗണ്ട്സ് ഒാഫിസർ (11), അഡ്മിനിസ്ട്രേറ്റിവ് അസി. (14), അസി. പി.എഫ് ഒാഫിസർ (14), ജില്ല വിദ്യാഭ്യാസ ഒാഫിസർ (41), ഡെപ്യൂട്ടി ഡയറക്ടർ(22), ഡി.ഇ.ഒയുടെ പി.എ (45), ഡയറ്റ് പ്രിൻസിപ്പൽ (14), ധനവകുപ്പ് അണ്ടർ െസക്രട്ടറി, അണ്ടർ സെക്രട്ടറി/ഹയർഗ്രേഡ് 32, പൊതുഭരണവകുപ്പ് അണ്ടർ സെക്രട്ടറി/ ഹയർ ഗ്രേഡ് 136, വ്യവസായവകുപ്പ് അഡ്മിനിസ്ട്രേറ്റിവ് അസി. 18, വ്യവസായ െഡപ്യൂട്ടി ഡയറക്ടർ, വ്യവസായ അഡ്മിനിസ്ട്രേറ്റിവ് അസി. 18, വ്യവസായ അസി. ഡയറക്ടർ 10, ഡെപ്യൂട്ടി രജിസ്ട്രാർ 28, മാനേജർ 37, ഡെപ്യൂട്ടി ലേബർ കമീഷണർ എട്ട്, ജില്ല ലേബർ ഒാഫിസർ 26, ജില്ല ലോട്ടറി ഒാഫിസർ 20, മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് രണ്ട് 22, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ 17, ജില്ല രജിസ്ട്രാർ 46, എ.ഡി.എം/െഡപ്യൂട്ടി കലക്ടർ 10, െഡപ്യൂട്ടി കലക്ടർ ഇലക്ഷൻ 12, ഡെപ്യൂട്ടി കലക്ടർ എൽ.എ -10, ഡെപ്യൂട്ടി കലക്ടർ ആർ.ആർ. 12, റവന്യൂ ഡിവിഷനൽ ഒാഫിസർ 18, അസി. ഡെവലപ്മെൻറ് കമീഷണർ 49, ജില്ല സൈനിക് വെൽഫയർ ഒാഫിസർ 10, അസി. ജില്ല ഡെവലപ്മെൻറ് ഒാഫിസർ(എസ്.സി) 14, ജില്ല െഡവലപ്മെൻറ് ഒാഫിസർ (എസ്.സി) 10, ട്രൈബൽ ഡെവലപ്മെൻറ് ഒാഫിസർ 10, ജില്ല സോഷ്യൽ ജസ്റ്റിസ് ഒാഫിസർ 14, ജില്ല ഇൻഷുറൻസ് ഒാഫിസർ 14, അസി. ഡയറക്ടർ സർവേ 20, ഡെപ്യൂട്ടി ഡയറ്കടർ (ഫീൽഡ് വിങ്) ഒമ്പത്, ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം 18, അസി. ട്രഷറി ഒാഫിസർ 23, ജില്ല ട്രഷറി ഒാഫിസർ 23, അസി. ഡയറക്ടർ പഞ്ചായത്ത് (14), െഡപ്യൂട്ടി കലക്ടർ എൽ.ആർ. 10, ഡിസ്ട്രിക്ട് വിമൺസ് വെൽെഫയർ ഒാഫിസർ 27.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.