ക​രു​വ​ന്നൂ​ർ ബാ​ങ്കി​ലു​ണ്ട് 12 ല​ക്ഷം; കാ​രു​ണ്യ​ത്തി​നാ​യി ക​യ​റി​യി​റ​ങ്ങി ജോ​സ​ഫും കു​ടും​ബ​വും


ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 12 ല​ക്ഷം രൂ​പ കി​ട​ക്കു​മ്പോ​ഴും ചി​കി​ത്സ​ക്കും കു​ടും​ബാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ദി​വ​സ​വും ബാ​ങ്കി​ന്റെ പ​ടി​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ന്ന ഹ​ത​ഭാ​ഗ്യ​വാ​ന്മാ​രു​ടെ നീ​ണ്ട പ​ട്ടി​ക​യി​ലെ പേ​രു​കാ​രി​ലൊ​രാ​ളാ​ണ് മാ​പ്രാ​ണം പ​ള്ളി​ക്ക് അ​ടു​ത്ത് താ​മ​സി​ക്കു​ന്ന തെ​ങ്ങോ​ല​പ​റ​മ്പി​ല്‍ 68കാ​ര​നാ​യ ജോ​സ​ഫും കു​ടും​ബ​വും.

ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ള്ള ജോ​സ​ഫ് ഗ​ള്‍ഫി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്നു. നീ​ണ്ട കാ​ല​ത്തെ പ്ര​വാ​സ ജീ​വ​ത​ത്തി​ന് ശേ​ഷം അ​വി​ടെ നി​ന്ന് ചോ​ര നീ​രാ​ക്കി കി​ട്ടി​യ സ​മ്പാ​ദ്യ​വു​മാ​യി നാ​ട്ടി​ലെ​ത്തി​യ ജോ​സ​ഫ് കു​റ​ച്ചു ക​ടം ഉ​ള്ള​ത് വീ​ട്ടി. ബാ​ക്കി​യു​ള്ള 12 ല​ക്ഷം രൂ​പ ക​രു​വ​ന്നൂ​ര്‍ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. എ​ബി​ന്‍, വി​പി​ന്‍, സി​ബി​ന്‍ എ​ന്നി​ങ്ങ​നെ ഒ​രു പ്ര​സ​വ​ത്തി​ൽ പി​റ​ന്ന മൂ​ന്ന് ആ​ൺ​മ​ക്ക​ളാ​ണ് ജോ​സ​ഫി​നു​ള്ള​ത്.

28കാ​രാ​യ മ​ക്ക​ളി​ൽ എ​ബി​നും സി​ബി​നും സെ​റി​ബ്ര​ൽ​പാ​ള്‍സി രോ​ഗ​ത്തി​ന്റെ പി​ടി​യി​ലാ​ണ്‌. ഒ​രാ​ള്‍ക്ക് ന​ട​ക്കാ​ന്‍ പ​ര​സ​ഹാ​യം വേ​ണം. മ​റ്റൊ​രാ​ള്‍ക്ക് സം​സാ​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. മൂ​ന്നു പേ​രി​ല്‍ വി​പി​ന്‍ ഇ​പ്പോ​ള്‍ ഗ​ള്‍ഫി​ലാ​ണ്.

വൃ​ക്ക​രോ​ഗ​ത്തി​ന്റെ ചി​കി​ത്സ​യി​ലാ​ണ് ജോ​സ​ഫ്. ഭാ​ര്യ റാ​ണി​യും അ​സു​ഖ​ബാ​ധി​ത​യാ​ണ്. വീ​ട്ടു ചെ​ല​വി​നും ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും ചി​കി​ത്സ​ക്കു​മാ​യി ബാ​ങ്കി​നെ സ​മീ​പി​ക്കു​മ്പോ​ള്‍ മോ​ശ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ജോ​സ​ഫ് പ​റ​യു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ മു​ഴു​വ​ന്‍ വി​റ്റു.

ആ​റ് മാ​സം മു​മ്പ് 30,000 രൂ​പ​യു​ടെ ബോ​ണ്ട് മാ​റി​യെ​ടു​ക്കാ​ന്‍ ബാ​ങ്കി​ല്‍ കൊ​ടു​ത്തി​ട്ട് 10,000 രൂ​പ മാ​ത്ര​മാ​ണ് കി​ട്ടി​യ​ത്. ബാ​ക്കി​യു​ള്ള 20,000 രൂ​പ​ക്ക് വേ​ണ്ടി ബാ​ങ്കി​ല്‍ ചെ​ല്ലു​മ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ധാ​ര്‍ഷ്ട്യം നി​റ​ഞ്ഞ പെ​രു​മാ​റ്റ​വും ചീ​ത്ത​പ​റ​ച്ചി​ലും കാ​ര​ണം ഇ​പ്പോ​ള്‍ ബാ​ങ്കി​ലേ​ക്ക് പോ​കു​ന്നി​ല്ലെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. 

News Summary - karuvannur bank scam; joseph and family seeks for aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.