ഇരിങ്ങാലക്കുട: കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും അവരുടെ നിക്ഷേപത്തുക തിരിച്ചുനൽകാനും എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇതിനായി ഇ.ഡി അടക്കമുള്ള എല്ലാ അന്വേഷണ ഏജൻസികളുമായും പൂർണമായി സഹകരിക്കുമെന്നും ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അറിയിച്ചു.
കരുവന്നൂർ ബാങ്ക് കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ ആസ്തികളും തുകയും ബാങ്കിന് കൈമാറുമെന്ന ഇ.ഡിയുടെ പ്രസ്താവനയെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി സ്വാഗതം ചെയ്തു. കണ്ടുകെട്ടിയ 128 കോടിയിൽ 126 കോടിയുടെ ഭൂമിയും ബാക്കി രണ്ടുകോടി രൂപ ബാങ്ക് അക്കൗണ്ടുകളിലെ പണവും വാഹനങ്ങളുമാണ്. എന്നാൽ, കണ്ടുകെട്ടിയ വസ്തുക്കളും പണവും ബാങ്കിന് കൈമാറാമെന്ന് ഇതുവരെയും ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്ന് കൺവീനർ വ്യക്തമാക്കി.
നിയമോപദേശവും നിയമസംരക്ഷണവും ഉറപ്പാക്കി എത്രയും വേഗം കണ്ടുകെട്ടിയ വസ്തുവകകൾ ഏറ്റെടുത്ത് നിക്ഷേപകർക്ക് തുക മടക്കിനൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഭരണസമിതി അറിയിച്ചു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി വന്നതിനുശേഷം ഇതുവരെ നിക്ഷേപകർക്ക് 143.47 കോടി രൂപ മുതൽ, പലിശ ഇനങ്ങളിലായി തിരികെ നൽകിയിട്ടുണ്ട്. കൂടാതെ കുടിശ്ശികയായ ലോണുകളിൽനിന്ന് 128.62 കോടി രൂപ തിരിച്ചെടുത്തിട്ടുണ്ടെന്നും കൺവീനർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.