കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കെ.രാധാകൃഷ്ണൻ എം.പിയെ ഇ.ഡി ചോദ്യം ചെയ്യും

തൃശൂർ: കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കെ.രാധാകൃഷ്ണൻ എം.പിയെ ഇ.ഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് കെ.രാധാകൃഷ്ണന് ഇ.ഡി സമൻസയച്ചു. തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു.കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണയിടപാട് നടക്കുമ്പോൾ രാധാകൃഷ്ണനായിരുന്നു സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി.

കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇഡിയുടെ നീക്കം. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ സ​ഹ​ക​ര​ണ കൊ​ള്ള​യാ​ണ് ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ത​ട്ടി​പ്പു​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. 2021 ജൂ​ലൈ 21ന് ​ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​തി​റ്റാ​ണ്ടു​ക​ളാ​യി സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യെ പ​രാ​തി​ക്ക് പി​ന്നാ​ലെ പി​രി​ച്ചു​വി​ട്ടു. സി.​പി.​എം നേ​താ​ക്ക​ളാ​യ ബാ​ങ്ക് സെ​ക്ര​ട്ട​റി​യ​ട​ക്കം ആ​റു​പേ​രെ പ്ര​തി​യാ​ക്കി ആ​ദ്യം പൊ​ലീ​സ് കേ​സെ​ടു​ത്തു.

300 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​യി​രു​ന്നു ആ​ദ്യ​നി​ഗ​മ​നം. വി​ശ​ദ പ​രി​ശോ​ധ​ന​ക്ക്​ ഉ​ന്ന​ത​ത​ല ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. 219 കോ​ടി​യു​ടെ ക്ര​മ​ക്കേ​ടു​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി. 2011-12 മു​ത​ൽ ത​ട്ടി​പ്പ് ന​ട​ന്നെ​ന്നാ​ണ് പ​രാ​തി. വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചും മൂ​ല്യം ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചും ക്ര​മ​ര​ഹി​ത​മാ​യി വാ​യ്പ​യ​നു​വ​ദി​ച്ചും ചി​ട്ടി, ബാ​ങ്കി​ന്റെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​ൽ എ​ന്നി​വ​യി​ൽ ക്ര​​മ​ക്കേ​ട് കാ​ണി​ച്ചും വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സി.​പി.​എം മു​ൻ പ്ര​വ​ർ​ത്ത​ക​നും ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യ എം.​വി. സു​രേ​ഷാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. സ​ഹ​ക​ര​ണ വ​കു​പ്പി​നും പി​ന്നാ​ലെ വി​ജി​ല​ൻ​സ്, ഇ.​ഡി, സി.​ബി.​ഐ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി.

Tags:    
News Summary - Karuvannur Bank Fraud: ED to question MP K Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.