ആന്ധ്ര സ്വദേശിക്ക് കോവിഡ്: കരുനാഗപ്പള്ളിയിൽ ഏഴ് ഡിവിഷനുകളിൽ നിരോധനാജ്ഞ.

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം ആന്ധ്ര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കരുനാഗപ്പള്ളി നഗരസഭയിലെ ഏഴ് ഡിവിഷനു കളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കരുനാഗപ്പള്ളി ടൗൺ, കെ. എസ് .ആർ .ടി. സി, എസ് .കെ. വി ,കന്നേറ്റി, ടി .ടി .ഐ, അയണിവേലി മേഖലകള ിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.നഗരസഭയുടെ നേതൃത്വത്തിൽ ഗേൾസ് ഹൈസ്ക്കൂളിൽ പ്രവർത്തിച്ചു വന്ന സാ മൂഹ്യ അടുക്കളയും പൂട്ടി.

കഴിഞ്ഞ 22 ന് മത്സ്യം നിറച്ച കണ്ടയ്നറുമായെത്തിയ 28 വയസുകാരനായ ആന്ധ്രാ സ്വദേശി ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഓച്ചിറയിലെ സത്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വന്ന ഇയാളെ പരിശോധനാ ഫലം പോസിറ്റീവായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.കരുനാഗപ്പള്ളി ഹൈസ്ക്കൂൾ ജംഗ്ഷനിൽ പിടിയിലായതിനു ശേഷം ഇയാളുമായി നേരിട്ടു ബന്ധപ്പെട്ട 35 ഓളം പേരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിരുന്നു.

കൂടുതൽ പേർ ഇയാളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടാകുമെന്നാണറിയുന്നത്.ഇന്നലെ വൈകിട്ട് വരെ 35 ഓളം പേരുടെ സ്രവ പരിശോധന കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പൂർത്തിയായി. ഇതിൽ 14 പേരെ വിവിധ കേന്ദ്രങ്ങളിലായി ക്വാറൻറീനിലാക്കി. ബാക്കിയുള്ളവരെ വീടുകളിലുംനിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ ജീവനക്കാർ, നഗരസഭാ ജീവനക്കാർ, ആരോഗ്യ വിഭാഗം, പൊലീസ്, ചായക്കടയിലെ രണ്ട് പേർ, എന്നിവർ രോഗിയുമായി നേരിട്ടു ബന്ധപ്പെട്ടവരാണ്​. ഇവരെയാണ്​ ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

Tags:    
News Summary - Karunagapalli covid case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT