Posted On
date_range Updated On
date_range കാർത്ത്യായനിയമ്മ മുഖ്യമന്ത്രിയെ സന്ദർശിച്ചു
തിരുവനന്തപുരം: രാഷ്ട്രപതിയിൽനിന്ന് നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങിയ കാർത്ത്യായനിയമ്മ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചു. സാക്ഷരത മിഷെൻറ അക്ഷര ലക്ഷം സാക്ഷരത പരീക്ഷയിൽ 96ാം വയസ്സിൽ 98 മാർക്ക് വാങ്ങി ഒന്നാം റാങ്കോടെ വിജയിച്ചതിനാണ് കാർത്ത്യായനിയമ്മ പുരസ്കാരത്തിനർഹയായത്.
ബഹുമതി അർഹതക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.എം. മണിയെയും കാർത്ത്യായനിയമ്മ കണ്ടു. സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.