ആചാര്യൻ എടത്തല വിജയ കുമാർ ഓൺലൈനിലൂടെ വിവിധ നാടുകളിലുള്ളവരെ ബലിയിടീക്കുന്നു

കർക്കിടക വാവ് ബലിതർപ്പണം വീടുകളിലൊതുക്കി

ആലുവ: ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണം വീടുകളിലൊതുങ്ങി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ വസതിയിൽ നിന്നും ആചാര്യൻ എടത്തല വിജയ കുമാർ ഓൺലൈനിലൂടെ പ്രവാസികളുൾപ്പെടെ അയ്യായിരത്തോളം പേരെ ബലിയിടീച്ചു. രാവിലെ ഏഴര മുതലാണ് ഓൺലൈനിലൂടെ ഗൾഫിലും മറ്റ് വിവിധയിടങ്ങളിലുമുള്ള പ്രവാസികൾക്ക് ബലികർമ്മങ്ങൾ പറഞ്ഞു നൽകിയത്. കഴിഞ്ഞ വർഷവും ആലുവ മണപ്പുറത്ത് ബലിതർപ്പണമുണ്ടായിരുന്നില്ല. 

പതിനായിരങ്ങൾ ബലിതർപ്പണത്തിനെത്തുന്ന ആലുവ മണപ്പുറത്ത് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും ക്ഷേത്ര ദർശനത്തിന് നിരവധി പേരെത്തിയിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ്‌ ദർശനമെന്നുറപ്പ് വരുത്താൻ പൊലീസ്‌ സംഘവുമുണ്ടായിരുന്നു. 15 പേരെ വീതമാണ് ഒരേ സമയം ദർശനത്തിനനുവദിച്ചത്.  

Tags:    
News Summary - karkidaka vavu bali tharppanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.