Posted On
date_range Updated On
date_range കരിപ്പൂരിൽ രണ്ട് വിമാനങ്ങൾ ൈവകി
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ തിങ്കളാഴ്ച രണ്ട് എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകി. പൈലറ്റ് എത്താൻ വൈകിയതിനെ തുടർന്ന് റിയാദ് വിമാനവും തിരുവനന്തപുരത്ത് നിന്നെത്തി റാസൽഖൈമയിലേക്ക് പുറപ്പെടേണ്ട വിമാനവുമാണ് വൈകിയത്. രാവിലെ 9.15ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പൈലറ്റില്ലാത്തതിനാൽ വൈകിയത്. 11.45ഒാടെയാണ് വിമാനം പുറപ്പെട്ടത്. ദുബൈയിൽനിന്ന് വിമാനം വൈകിയതിനെ തുടർന്നാണ് തിരുവനന്തപുരത്തുനിന്ന് കരിപ്പൂരിലേക്കുള്ള വിമാനം വൈകിയത്. ഇൗ വിമാനത്തിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.