കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അടുത്ത വേനൽക്കാല സമയപട്ടികയിൽ കൂടുതൽ ആഭ്യന്തര, അന്താരാഷ് ട്ര സർവിസുകൾക്ക് സാധ്യത. മാർച്ച് 29നാണ് പുതിയ സമയക്രമം നിലവിൽ വരുക. നാല് വർഷങ്ങൾക്ക് ശേഷം ഡൽഹിയിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കും.
പുതിയ സമയക്രമത്തിൽ ഉൾപ്പെടുത്തി ഇൻഡിഗോയാണ് സർവിസ് നടത്തുക. ടൂറിസം മന്ത ്രാലയത്തിെൻറ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും സർവിസ്. നിലവിൽ 2015 മേയ് ഒന്ന് മുതൽ കരിപ്പൂരിൽനിന്ന് ഡൽഹിയിേലക്ക് നേരിട്ട് സർവിസില്ല. നേരത്തെ സർവിസ് നടത്തിയ എമിറേറ്റ്സും കരിപ്പൂർ സർവിസിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വലിയ വിമാനങ്ങൾ ഉപയോഗിച്ച് ദുബൈയിലേക്കാണ് ഇവർ സർവിസ് നടത്തുക. സാധ്യതാപഠനത്തിനായി എമിറേറ്റ്സ് സംഘം ഉടനെത്തും.
കൂടുതൽ അന്താരാഷ്ട്ര സർവിസുകൾക്ക് താൽപര്യം പ്രകടിപ്പിച്ച് സ്പൈസ്ജെറ്റും രംഗത്തെത്തിയിട്ടുണ്ട്. ഇവർ സൗദിയിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കാനാണ് സാധ്യത. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കായിരിക്കുമിത്. നിലവിൽ ദുബൈയിലേക്ക് മാത്രമാണ് ഇവർ കരിപ്പൂരിൽനിന്ന് നേരിട്ട് സർവിസ് നടത്തുന്നത്. സൗദി എയർലൈൻസും പുതിയ സമയക്രമത്തിൽ സർവിസുകൾ വർധിപ്പിച്ചേക്കും.
എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സർവിസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടാതെ, കരിപ്പൂരിൽനിന്ന് കോലാലമ്പൂർ, സിംഗപ്പൂർ, കൊളംബോ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവിസുകൾ ആരംഭിക്കാനും ശ്രമം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.