ക​രി​പ്പൂ​രി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക്​ േവ​ഗ​ത​യി​ല്ലെ​ന്ന്​; എ​ൻ​ജി​നീ​യ​ർ​മാ​രെ ഡ​ൽ​ഹി​യി​ലേ​ക്ക്​ വി​ളി​പ്പി​ച്ചു

െകാണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നിർമാണ പ്രവൃത്തികൾക്ക് വേഗതയില്ലെന്ന് വിലയിരുത്തൽ. പുതിയ അന്താരാഷ്ട്ര ടെർമിനലി​െൻറയും മറ്റ് അറ്റകുറ്റപ്പണികൾക്കും വേഗതയില്ലെന്നാണ് വിലയിരുത്തൽ. തുടർന്ന് ബന്ധപ്പെട്ടവരെ ഡൽഹിയിലെ എയർപോർട്ട് അതോറിറ്റി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ സുരേഷാണ് ചുമതലയുള്ള എൻജിനീയർമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. പുതിയ ടെർമിനലി​െൻറ കരാർ ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധികളെയും വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം എയർപോർട്ട് അതോറിറ്റി ദക്ഷിണ മേഖല ജനറൽ മാനേജർ (എൻജിനീയറിങ്) കെ.കെ. സിങ് കരിപ്പൂർ സന്ദർശിച്ചിരുന്നു.ഇദ്ദേഹം നിർമാണ പ്രവൃത്തിയടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് അതോറിറ്റി ആസ്ഥാനത്തേക്ക് ബന്ധപ്പെട്ടവരെ വിളിപ്പിച്ചത്.
 

Tags:    
News Summary - karippur air port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.