പി.കെ.ഫിറോസ് ഫേസ്ബുക്കിൽ പങ്കുവെച്ച സ്ക്രീൻ ഷോട്ട്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ റവഡ ചന്ദ്രശേഖറിനെ സ്പീക്കർ എ.എൻ. ഷംസീറിനൊപ്പം സ്വീകരിച്ചത് തലശ്ശേരി ഫസൽ കൊലക്കേസിലെ പ്രതി കാരായി രാജനെന്ന് ത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.
ഡി.ജി.പിയെ സ്വീകരിക്കുന്ന വീഡിയോ സഭ ടിവിയിൽ അപ്‌ലോഡ് ചെയ്യുകയും മിനിറ്റുകൾക്കുള്ളിൽ അത് റിമൂവ് ചെയ്യുകയും ചെയ്തുവെന്നും ഫിറോസ് പറഞ്ഞു. ഫേസ്ബുക്കിൽ ദൃശ്യത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് ഫിറോസിന്റെ ആരോപണം. പുതുതായി ചുമതലയേറ്റ ഡി.ജി.പി കഴിഞ്ഞ ദിവസമാണ് സ്പീക്കർ എ.എൻ. ഷംസീറിനെ കാണാൻ നിയമസഭ മന്ദിരത്തിലെത്തിയത്.
കാരായി രാജൻ ഡി.ജി.പിയെ സ്വീകരിച്ചത് നിഷേധിക്കാൻ സ്പീക്കർക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച ഫിറോസ്, കൊലക്കേസ് പ്രതികൾക്കടക്കം സ്വൈര്യവിഹാരം നടത്താനുള്ള അനുമതി നൽകാമെന്ന കരാറിലാണോ കൂത്തുപറമ്പ് വെടിവെപ്പിലെ രക്തസാക്ഷികളെ വിസ്മരിച്ച് റവാഡയെ ഡി.ജി.പിയാക്കിയതെന്നും ഫിറോസ് ചോദിച്ചു.
"പുതുതായി ചുമതലയേറ്റ ഡി.ജി.പി റവാഡ ചന്ദ്രശേഖർ ഇന്ന് സ്പീക്കറെ കാണാൻ നിയമസഭാ മന്ദിരത്തിലെത്തിയിരുന്നു. എന്നാൽ ഡി.ജി.പിയെ സ്പീക്കറോടൊപ്പം സ്വീകരിച്ചത് തലശ്ശേരി ഫസൽ കൊലക്കേസിലെ പ്രതി കാരായി രാജനാണ്. കാരായി രാജൻ ഡി.ജി.പിയെ സ്വീകരിക്കുന്ന വീഡിയോ സഭ ടിവിയിൽ അപ്‌ലോഡ് ചെയ്യുകയും മിനിറ്റുകൾക്കുള്ളിൽ അത് റിമൂവ് ചെയ്യുകയും ചെയ്തു. അതിൻ്റെ ലിങ്കും സ്ക്രീൻ ഷോട്ടും ഇവിടെ പോസ്റ്റ് ചെയ്യുന്നു.
കൊലക്കേസ് പ്രതികൾക്കടക്കം സ്വൈരവിഹാരം നടത്താനുള്ള അനുമതി നൽകാമെന്ന കരാറിലാണോ കൂത്തുപറമ്പ് വെടിവെപ്പിലെ രക്തസാക്ഷികളെ വിസ്മരിച്ച് റവാഡയെ ഡി.ജി.പിയാക്കിയത്? കാരായി രാജൻ ഡി.ജി.പിയെ സ്വീകരിച്ചത് നിഷേധിക്കാൻ സ്പീക്കർക്ക് ധൈര്യമുണ്ടോ?"
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.