Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസിലെ ആരോപണവിധേയൻ കാരാട്ട് ഫൈസൽ എൽ.ഡി.എഫ് സ്ഥാനാർഥി
കൊടുവള്ളി: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസൽ കൊടുവള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി. കൊടുവള്ളി നഗരസഭയിലെ 15ാം വാർഡിൽ നിന്നാണ് ൈഫസൽ ജനവിധി തേടുന്നത്. പി.ടി.എ റഹീം എം.എൽ.എയാണ് ഫൈസലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭ കൗൺസിലറായ കാരാട്ട് ഫൈസലിെന കസ്റ്റംസ് കസ്റ്റഡിയിെലടുത്തിരുന്നു. കാരാട്ട് ഫൈസലിെൻറ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. പറമ്പത്ത്കാവ് നഗരസഭ വാർഡിൽ നിന്നും എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചാണ് കാരാട്ട് ഫൈസൽ കഴിഞ്ഞതവണ നഗരസഭയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.