കരമന കൊലപാതകം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: കരമന തളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ ക മ്മീഷൻ കേസെടുത്തു. കരമന സ്വദേശി അനന്തു ഗിരീഷിനെ തട്ടികൊണ്ടു​പോയെന്ന്​ പരാതി നൽകിയിട്ടും പൊലീസ് ഇടപെടൽ വൈകിയതിനെതിരെയാണ് മനുഷ്യാവകാശ കമീഷൻ കേസ് എടുത്തിരിക്കുന്നത്​.

സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്​ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ്​ അനന്തുവി​​​െൻറ മൃതദേഹം കരമന ദേശീയപാതക്ക് സമീപത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് കണ്ടെത്തിയത്​. തട്ടികൊണ്ടുപോയ സംഘം അനന്തുവിനെ ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയത്​. അനന്തുവിന്‍റെ രണ്ട് കൈത്തണ്ടകളിലെ ​ഞരമ്പുകളും മുറിച്ച നിലയിലായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്​റ്റു ചെയ്​തിരുന്നു.

Tags:    
News Summary - Karamana murder: Human rights commission - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT