ആലപ്പുഴ: പാണാവള്ളി പഞ്ചായത്തിൽപെട്ട വേമ്പനാട്ട് കായലിലെ സ്വകാര്യ ദ്വീപിൽ ചട്ടങ് ങൾ ലംഘിച്ച് പണിതുയർത്തിയ കാപികോ റിസോർട്ട് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ ിെൻറ പിന്നിലെ പ്രധാന ചാലക ശക്തിയായി നിലകൊണ്ടത് തൊഴിലിടങ്ങളിൽനിന്നും ആട്ടിയ ോടിക്കപ്പെട്ട പാണാവള്ളിയിലെ സാധാരണക്കാരായ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. അത ിജീവനത്തിനായി അവർ നടത്തിയ നിയമപോരാട്ടത്തിെൻറ വിജയംകൂടിയായി മാറുന്നു പരമോന്നത നീതിപീഠത്തിൽനിന്നും ഉണ്ടായ അന്തിമ വിധി.
ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും ഉന്നത സ്വാധീനംകൊണ്ടാണ് കാപികോ ഇതുവരെ കുലുങ്ങാതിരുന്നത്. കമ്പനിക്ക് പിന്നിൽ അധികാര രാഷ്ട്രീയത്തിൽ ബന്ധങ്ങളുള്ള ബിനാമികളുണ്ടെന്നതിൽ സംശയമില്ല. അതീവ പരിസ്ഥിതി പ്രാധാന്യമുണ്ടെന്ന് ശാസ്ത്ര സമൂഹം ഒരേ പോലെ സമ്മതിക്കുന്ന വേമ്പനാട്ട് കായലിനെ വിഴുങ്ങും വിധമാണ് നെടിയതുരുത്ത് ദ്വീപിൽ കാപികോ റിസോർട്ട് സമുച്ചയം പണിതുയർത്തിയത്.
2006 ലാണ് പരിസ്ഥിതി സംരക്ഷണത്തിന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ജൈവബദലായ കണ്ടൽകാടുകളും മത്സ്യസമ്പത്ത് കൊണ്ട് വേറിട്ട കായൽ ജലാശയവും തീരദേശ പരിപാലന നിയമം നഗ്നമായി ലംഘിച്ച് ൈകയേറി നിർമാണം തുടങ്ങിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ ഊന്നിവലകൾ വരെ പരസ്യമായി നശിപ്പിച്ചായിരുന്നു നിർമാണം.നിയമങ്ങൾ കാറ്റിൽ പറത്തി നേടിയെടുത്ത ഭൂമിയിൽ തീർത്ത റിസോർട്ടിന് ചുറ്റും മത്സ്യബന്ധനം പോലും തടയാൻ റിസോർട്ട് അധികൃതർ ധൈര്യപ്പെട്ടു.
2008 ൽ അനധികൃത നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളിയായ സൈലനാണ് ചേർത്തല മുനിസിഫ് കോടതിയെ ആദ്യമായി സമീപിക്കുന്നത്. അനുകൂല വിധി ലഭിക്കാതെ വന്നതോടെ ഹൈകോടതിയിലെത്തി. തീരദേശപരിപാലന നിയമം ലംഘിച്ച കാപികോയും സമീപത്തെ വാമിക റിസോർട്ടും പൊളിച്ചുനീക്കാൻ കോടതി ഉത്തരവിട്ടു. വാമിക പൊളിച്ചെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് കാപികോ രക്ഷപ്പെട്ടു. തൈക്കാട്ടുശ്ശേരി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസും ജനസമ്പര്‍ക്ക സമിതിയും നിയമ യുദ്ധങ്ങളിൽ പങ്ക് ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.