ഗവർണർക്ക്​ രാഷ്​ട്രീയവും നിയമവും അറിയാം; പഠിച്ചിട്ടു തന്നെയാകും തനിക്ക്​ നിയമനം നൽകിയതെന്ന്​ കണ്ണൂർ വി.സി

കണ്ണൂർ വി.സിയായി തനിക്ക്​ പുനർനിയമനം നൽകിയതിനെതിരെ നൽകിയ ഹരജി ഹൈകോടതി തള്ളിയതിനെ തുടർന്ന്​ പ്രതികരണവുമായി ഡോ. ഗോപിനാഥ്​ രവീന്ദ്രൻ. ചാൻസ്​ലറായ ഗവർണർക്ക്​ രാഷ്​ട്രീയവും നിയമവും മറ്റും കാര്യങ്ങളും അറിയുന്നതാണെന്നും അതുകൊണ്ട്​ പഠിച്ചിട്ടു തന്നെയാകും തന്‍റെ നിയമന ഉത്തരവിൽ ഒപ്പുവെച്ചിട്ടുണ്ടാകുക എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ഒരു ഉത്തരവ്​ പുറത്തിറക്കിയ ശേഷം വിവാദങ്ങളുണ്ടാക്കുന്നത്​ ശരിയല്ലെന്ന്​ ഡോ. ഗോപിനാഥ്​ രവീന്ദ്രൻ പറഞ്ഞു. അല്ലെങ്കിൽ ഉത്തരവ്​ കാൻസൽ ചെയ്യുകയാണ്​ വേണ്ടത്​. അങ്ങിനെയെങ്കിൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വി.സിക്ക്​ പുനർനിയമനം നൽകിയത്​ സമ്മർദ്ദത്തെ തുടർന്നായിരുന്നുവെന്ന ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നിലപാടിനെ കുറിച്ച്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈസ്​ ചാൻസ്​ലർ എന്ന നിലക്ക്​ ചാൻസലറായ ഗവർണർക്കെതിരെ പരസ്യമായി പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - kannur vc responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.