വിവാദമടങ്ങാൻ 'വെയ്​റ്റിങ്​'; കെ.കെ. രാഗേഷിന്‍റെ ഭാര്യയുടെ നിയമനം ​വൈകിപ്പിച്ച്​ കണ്ണൂർ സർവകലാശാല

കണ്ണൂര്‍: നിയമന വിവാദം തിളക്ക​വേ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷി​െൻറ ഭാര്യ ഡോ. പ്രിയ വര്‍ഗീസി​​െൻറ നിയമന നടപടികൾ വൈകിപ്പിച്ച്​ കണ്ണൂർ യൂനിവേഴ്​സി​റ്റി. ​വളരെ തിടുക്കത്തിൽ നടത്തിയ പ്രിയ വർഗീസി​െൻറ നിയമന നടപടികൾക്ക്​ ചൊവ്വാഴ്​ച ചേർന്ന സിൻ​ഡിക്കേറ്റ്​ യോഗം അംഗീകാരം നൽകേണ്ടതായിരുന്നു. എന്നാൽ, ഇക്കാര്യം യോഗത്തി​െൻറ അജണ്ടയിൽനിന്ന്​ അവസാന നിമിഷം മാറ്റി.

ചട്ടം ലംഘി​ച്ചെന്ന്​ ആക്ഷേപമുയർന്ന സംഭവത്തിൽ പ്രിയ വർഗീസിന്​ ഇപ്പോൾ നിയമനം നൽകുന്നത്​ സർക്കാറി​നെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന കണക്കുകൂട്ടലിലാണിത്​. ഗവർണർ ഉയർത്തിയ എതിർപ്പുമായി ബന്ധ​പ്പെട്ട കോലാഹലം അടങ്ങിയശേഷം നിയമനം പരിഗണിക്കാനാണ്​ തീരുമാനം.

മലയാളം അസോസിയറ്റ്​ പ്രഫസർ സ്​ഥാനത്തേക്ക്​ നവംബർ 12 വരെ അപേക്ഷ സ്വീകരിച്ച്,​ തൊട്ടടുത്ത ദിവസം തന്നെ വി.സി നിയോഗിച്ച സ്​ക്രീനിങ്​ കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച്​ പ്രിയ ഉൾപ്പെടെ ആറുപേരുടെ ചുരുക്കപ്പട്ടികയാണ്​ തയാറാക്കിയത്​. 21ന്​ ഓൺലൈനായി അഭിമുഖം നടത്തി. ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലുംK അഭിമുഖത്തിൽ പ്രിയ വർഗീസിന്​​ ഒന്നാം സ്​ഥാനം നൽകിയ വിവരം പുറത്തുവന്നിരുന്നു.

സിൻഡിക്കേറ്റ്​ യോഗത്തിൽ മാത്രമേ റാങ്ക്​ പുറത്തുവിടുകയുള്ളൂവെന്നായിരുന്നു നേരത്തെ വി.സി പറഞ്ഞിരുന്നത്​. എന്നാൽ, ചൊവ്വാഴ്​ച നടന്ന യോഗത്തിൽ മലയാള വിഭാഗത്തി​ലെ പട്ടിക മാത്രം സമർപ്പിച്ചില്ല. യോഗ്യത സംബന്ധിച്ച നിയമോപദേശം ലഭിച്ചശേഷം മാത്രമേ റാങ്ക്​ പട്ടികയിൽ തീരുമാനമെടുക്കാനാവൂ എന്നാണ്​ യോഗത്തിൽ അറിയിച്ചത്​. യോഗ്യത സംബന്ധിച്ച നിയമോപദേശം പോലുമില്ലാതെ എങ്ങനെയാണ്​ ചുരുക്കപ്പട്ടിക തയാറാക്കിയതെന്ന ചോദ്യത്തിന്​ സർവകലാശാല മതിയായ ഉത്തരം നൽകിയിട്ടുമില്ല.

യു.ജി.സി വ്യവസ്ഥയനുസരിച്ച​ അധ്യാപന പരിചയമില്ലെന്നതാണ്​ പ്രിയ വർഗീസിനെതിരായ ആക്ഷേപം. ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ പിന്തള്ളിയാണ്​ ഒന്നാം റാങ്ക് നൽകിയതെന്നും പരാതിയുണ്ട്​. വി.സി ഗോപിനാഥ്​ രവീന്ദ്രൻ സ്​ഥാനമൊഴിയുന്നതിന്​ ദിവസങ്ങൾ മുമ്പാണ്​ നിയമന നടപടികൾ ഏറക്കുറെ പൂർത്തിയാക്കി പ്രിയ വർഗീസിന്​ നിയമനം ഉറപ്പിച്ചത്​. തൊട്ടുപിന്നാലെ തീർത്തും അപ്രതീക്ഷിതമായി ഗോപിനാഥ്​ രവീന്ദ്രന്​ വി.സി പദവിയിൽ പുനർനിയമനവും ലഭിച്ചു. ഈ പശ്ചാത്തലത്തിലാണ്,​ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറിയുടെ ഭാര്യയുടെ നിയമനത്തിനുള്ള പ്രതിഫലമാണ്​ വി.സിയുടെ പുനർനിയമനമെന്ന ​ ആക്ഷേപം ഉയർന്നത്​.

Tags:    
News Summary - Kannur University delays appointment of Ragesh's wife for avoid Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.