??????????? ???, ?????

​െഎ.എസ്​ അറസ്​റ്റ്​: കേന്ദ്ര ഏജൻസികൾ കണ്ണൂരിൽ

കണ്ണൂർ: െഎ.എസ്​ ബന്ധമുള്ളവരുടെ അറസ്​റ്റുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിന്​ കേന്ദ്ര സുരക്ഷാ ഏജൻസികളും ഇതര സംസ്​ഥാന  പൊലീസ്​ സംഘവും കണ്ണൂരിലെത്തി. പൊലീസ്​ കസ്​റ്റഡിയിലുള്ള അഞ്ചു പേരെ ഇവർ വിശദമായി ചോദ്യംചെയ്​തുവരുകയാണ്​.  കേ​​ന്ദ്ര രഹസ്യാന്വേഷണ ഏജൻസികളായ റോ, ഇൻറലിജൻറ്​സ്​ ബ്യൂറോ എന്നിവരുടെ മുതിർന്ന ഉദ്യോഗസ്​ഥരടങ്ങിയ സംഘമാണ്​ കണ്ണൂരിലുള്ളത്​. കർണാടക, തെലങ്കാന, തമിഴ്​നാട്​ എന്നിവിടങ്ങളിൽനിന്നുള്ള തീവ്രവാദ വിരുദ്ധ സ്​ക്വാഡിലെ ഉദ്യോഗസ്​ഥരുമുണ്ട്​.  

തലശ്ശേരി ചിറക്കര എസ്​.എസ്​ റോഡ്​ തൗഫീഖി​ലെ യു.കെ. ഹംസ (57), തലശ്ശേരി ചേറ്റംകുന്ന്​ ​ൈസനാസിൽ മനോഫ്​ റഹ്​മാൻ (42), മുണ്ടേരി കൈപ്പക്കയിൽ മിഥിലാജ്​ (26),  മയ്യിൽ​ ചെക്കിക്കുളം പള്ളിയത്ത്​ പണ്ടാരവളപ്പിൽ കെ.വി. അബ്​ദുൽ റസാഖ്​ (24), മുണ്ടേരി പ​ടന്നോട്ട്​മെട്ട എം.വി ഹൗസിൽ എം.വി. റാഷിദ്​ (23) എന്നിവരാണ്​ ​െഎ.എസ്​ ബന്ധത്തി​​​െൻറ പേരിൽ അറസ്​റ്റിലായത്​. ​

 െഎ.എസ്​ ബന്ധത്തി​​​െൻറ പേരിൽ സംസ്​ഥാനത്തിന്​ പുറത്ത്​ രജിസ്​റ്റർ ചെയ്യപ്പെട്ട കേസുകളിലേക്ക്​ കൂടുതൽ വിവരങ്ങൾ തേടിയാണ്​ ചോദ്യം ചെയ്യുന്നതെന്ന്​ ബന്ധപ്പെട്ട  വൃത്തങ്ങൾ വെളിപ്പെടുത്തി.അതേസമയം, കണ്ണൂരി​െല അറസ്​റ്റുമായി ബന്ധപ്പെട്ട്​ കേരള പൊലീസി​​​െൻറ അന്വേഷണം കൂടുതൽ ജില്ലകളിലേക്ക്​  വ്യാപിപ്പിച്ചു. ഇതി​​​െൻറ ഭാഗമായി തൃശൂർ, ​കാസർകോട്​ ജില്ലകളിലെ സി.​െഎമാരെ കൂടി ഉൾപ്പെടുത്തി അ​േന്വഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്​.  കണ്ണൂർ ഡിവൈ.എസ്​.പി  പി.പി. സദാനന്ദ​​​െൻറ നേതൃത്വത്തിലാണ്​ അന്വേഷണം പുരോഗമിക്കുന്നത്​.   


 

Tags:    
News Summary - kannur isis -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.