തിരുവനന്തപുരം: കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ് പരിപാടിയിൽ പെങ്കടുക്കവെ ഗവർണർക്ക് നേരെ പ്രതിഷേധമുണ്ടാ യ സംഭവത്തിൽ സുരക്ഷാവീഴ്ച സംഭവിച്ചില്ലെന്ന് പൊലീസ്. ഡി.ജി.പി ലോക്നാഥ് െബഹ്റയും ഇൻറലിജൻസ് മേധാവി ടി.ക െ. വിനോദ്കുമാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചാണ് ഇതുസംന്ധിച്ച റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞദ ിവസം മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺശ്രീവാസ്തവയും ഡി.ജി.പിയും ഗവർണറെ സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിച്ചിരുന്നതായും ബുധനാഴ്ച റിപ്പോർട്ട് രേഖാമൂലം കൈമാറുകയായിരുന്നെന്നുമാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന വിവരം.
കഴിഞ്ഞ ശനിയാഴ്ചയാണ് ഗവർണർ പെങ്കടുത്ത പരിപാടിയിൽ പ്രതിഷേധമുണ്ടായത്. തുടർന്ന്, ഗവർണറുടെ ഒാഫിസ് സംഘാടകരോടും സർക്കാറിനോടും വിശദീകരണം ആരാഞ്ഞിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസും പൊലീസിനുവേണ്ടി എ.ഡി.ജി.പി ഷേക് ദർവേശ് സാഹിബും ആദ്യം രാജ്ഭവനിലെത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ ആവശ്യപ്പെട്ടു. അതിനൊടുവിലാണ് സുരക്ഷാവീഴ്ച സംഭവിച്ചില്ലെന്ന വിശദീകരണം പൊലീസ് നൽകിയത്.
ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷയും ഒരുക്കിയിരുന്നു. അനിഷ്ടസംഭവങ്ങളുണ്ടായത് സംഘാടനത്തിലെ പിഴവുകൾ മൂലമാകും. ഗവർണർ പെങ്കടുത്ത പരിപാടിയിലെ വേദിയിൽനിന്നാണ് പ്രതിഷേധമുണ്ടായത്. അതിനാൽ പൊലീസിന് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. ചടങ്ങിലെ പ്രാസംഗികരെ തീരുമാനിച്ചതും സംഘാടകരാണ്. ഇക്കാര്യങ്ങളിലൊന്നും പൊലീസിന് യാതൊരു റോളുമുണ്ടായിരുന്നില്ലെന്നും പൊലീസ് ഗവർണറോട് വിശദീകരിച്ചു. പ്രതിഷേധം ശക്തമായപ്പോൾ തന്നെ പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ നീക്കം ചെയ്യാനും ഗവർണറുടെ സുരക്ഷ ഉറപ്പുവരുത്താനും സാധിച്ചെന്നും പൊലീസ് വിശദീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.