ഫസൽ വധക്കേസ്​: സി.ബി.​െഎക്ക് ​നോട്ടീസ്​

കോഴിക്കോട്: ഫസൽ വധക്കേസിൽ സി.ബി.െഎക്ക് ഹൈകോടതി നോട്ടീസ് അയച്ചു. ഫസലി​െൻറ സഹോദരൻ സമർപ്പിച്ച ഹരജിയിലാണ് നടപടി. കൊലപാതകത്തിൽ ആർ.എസ്.എസിന് പങ്കുണ്ടോയെന്നും പുതിയ വെളിപ്പെടുത്തലുകളെപ്പറ്റി അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. നിലവിൽ സി.പി.എം നേതാക്കളാണ് കേസിലെ പ്രതികൾ.

നേരത്തെ സി.പി.എം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും കേസിൽ പങ്കില്ലെന്നും താനുൾപ്പെടുന്ന ആർ.എസ്.എസ് പ്രവർത്തകരാണ് വധത്തിന് പിന്നിലെന്നും ആർ.എസ്.എസ് പ്രവർത്തകൻ മാഹി ചെമ്പ്ര സ്വദേശി സുബീഷ് പോലീസിന് മൊഴി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.

2006 ഒക്‌ടോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപം കൊല്ലപ്പെടുന്നത്. സി.പി.എം പ്രവർത്തകനായിരുന്ന ഫസല്‍ പാർട്ടി വിട്ട് എൻ.ഡി.എഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. 

Tags:    
News Summary - kannur faisal murder case high court sent notice to cbi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.