എൻ.എസ്.എസിന്‍റെ ശബരിമല പ്രസ്താവനയിൽ രാഷ്ട്രീയമുണ്ടെന്ന് കാനം

കോഴിക്കോട്: ശബരിമല വിഷയത്തിൽ എൻ.എസ്.എസിന്‍റെ നിലപാടിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻ.എസ്.എസിന്‍റെ ശബരിമല പ്രസ്താവനയിൽ രാഷ്ട്രീയമുണ്ടെന്ന് കാനം ആരോപിച്ചു.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച ഇടത് സർക്കാറിന്‍റെ സത്യവാങ്മൂലം തുടരുമെന്ന് ചാനൽ അഭിമുഖത്തിൽ കാനം വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശന വിഷ‍യത്തിൽ സംസ്ഥാന സർക്കാറും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് തുടർന്നു പോവുകയാണെന്നും കാനം പറഞ്ഞു.

യുവതീ പ്രവേശനത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരല്ല. ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവർ അന്തിമ തീരുമാനമെടുക്കണം. സത്യവാങ്മൂലത്തിൽ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു.

സ്ത്രീ-പുരുഷ സമത്വത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കട്ടെ എന്നും കാനം ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Kanam Rajendran says there is politics in NSS Sabarimala statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.