Posted On
date_range Updated On
date_range പെരിയ കൊലപാതകം യു.ഡി.ഫ് രാഷ്ട്രീയമായി ഉപയോഗിക്കുന്നു- കാനം രാജേന്ദ്രൻ
തിരുവന്തപുരം: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം യു.ഡി.എഫ് രാഷ്ട്രീയമായി ഉപ യോഗിക്കുന്നുവെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊല്ലപ്പെട്ട ശരത്ലാലിെൻറയും കൃപേഷി െൻറയും വീടുകളിൽ പോകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സന്നദ്ധത അറിയിച്ചതാണ്. എന്നാൽ സന്ദർശനത്തിൽ ഡി.സി.സി എതിർപ്പ് അറിയിക്കുകയായിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് അദ്ദേഹം പോകാതിരുന്നത്. പൊലീസും പട്ടാളവുമായി മരിച്ച വീട്ടിൽ പോകുന്നത് ഉചിതമല്ലല്ലോയെന്നും കാനം ചോദിച്ചു
െകാല്ലപ്പെട്ടവരുടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപെടുന്നതിൽ തെറ്റില്ല. എന്നാൽ ഏതു കേസും തെളിയിക്കുന്നതിൽ കേരള പൊലീസ് മിടുക്കരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിെൻറ കൂടി വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്നും കാനം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.