കനകമലയിലെ രഹസ്യയോഗം: മൂന്നുപേരെകൂടി പ്രതിചേര്‍ത്തു

കൊച്ചി: കണ്ണൂരിലെ മേക്കുന്ന് കനകമലയില്‍ ഐ.എസ് രഹസ്യയോഗം നടത്തിയെന്ന കേസില്‍ എന്‍.ഐ.എ മൂന്നുപേരെകൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് സ്വദേശി മൊയ്തീന്‍, ചെന്നൈ സ്വദേശി കമാല്‍, കോഴിക്കോട് സ്വദേശി സജീര്‍ മംഗലശ്ശേരി എന്നിവരെയാണ് 13 മുതല്‍ 15 വരെ പ്രതികളായി ഉള്‍പ്പെടുത്തിയത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 15 ആയി. ഇതില്‍ മൊയ്തീന്‍ യു.എ.ഇയില്‍ പിടിയിലായതായി എന്‍.ഐ.എ അധികൃതര്‍ വ്യക്തമാക്കി. ഇയാളെ വിട്ടുകിട്ടാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഉടന്‍ കേരളത്തിലത്തെിക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റ് ചെയ്ത പ്രതികളെ ചോദ്യം ചെയ്തപ്പോഴാണത്രേ മൊയ്തീനെക്കുറിച്ച വിവരങ്ങള്‍ ലഭിച്ചത്. മറ്റുപ്രതികള്‍ക്ക് തുടര്‍ച്ചയായി മൊയ്തീന്‍ പണം നല്‍കിയതായാണ് എന്‍.ഐ.എ ആരോപണം. എന്‍.ഐ.എ വിവരം നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ യു.എ.ഇ പൊലീസ് കസ്റ്റഡിയിലെടുത്തതത്രേ. സമീര്‍ അലി എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചത് സജീര്‍ മംഗലശ്ശേരിയാണെന്ന് എന്‍.ഐ.എ പറയുന്നു. ഇറാഖില്‍ ഐ.എസിനുവേണ്ടി പോരാടിയതായി ചൂണ്ടിക്കാട്ടി നേരത്തേ അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജാ മൊയ്തീനുമായി 15ാം പ്രതിയായ കമാലിന് ബന്ധമുണ്ടെന്നും ആരോപിക്കുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം നടത്തിയതായി ആരോപിച്ച് ആറുപേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ തിരുനെല്‍വേലിയില്‍നിന്ന് സുബ്ഹാനിയെയും പിടികൂടിയിരുന്നു. രണ്ട് രാഷ്ട്രീയനേതാക്കള്‍, ഹൈകോടതിയിലെ ന്യായാധിപന്മാര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, ഏഴ് സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

Tags:    
News Summary - kanakamal meeting case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.