14 ദിവസത്തെ ചികിത്സക്കുശേഷം കോവിഡ് മുക്തിനേടിയ മതിലിൽ സ്വദേശി കൃഷ്ണൻ (93), പട്ടാഴി സ്വദേശിനി കമലാക്ഷിയമ്മ (90) എന്നിവരെ കൊല്ലം ജില്ല ആശുപത്രിയിൽനിന്ന് അധികൃതർ യാത്രയാക്കുന്നു
കൊല്ലം: 90 വയസ്സ് കഴിഞ്ഞ രണ്ടുപേർ കോവിഡിനെ അതിജീവിച്ച് ആശുപത്രി വിട്ടു. ജില്ല ആശുപത്രിയിൽ കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന മതിലിൽ സ്വദേശി കൃഷ്ണൻ (93), പട്ടാഴി സ്വദേശിനി കമലാക്ഷി അമ്മ (90) എന്നിവരാണ് രോഗമുക്തി നേടിയത്. കോവിഡ് ചികിത്സ പ്രകാരം കാറ്റഗറി ബിയിൽ ഉൾപ്പെടുന്ന പ്രായം കൂടിയ രോഗികൾ എന്ന നിലയിൽ 14 ദിവസമായി ജില്ല ആശുപത്രിയിൽ കോവിഡ് വാർഡിൽ ചികിത്സയിലായിരുന്നു.
കമലാക്ഷിഅമ്മ ഇടതുകൈയുടെ ഒടിവ് നേരെയാക്കുന്നതുമായി ബന്ധപ്പെട്ട് സർജറിക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിശോധനക്കെത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്നറിഞ്ഞത്. തുടർന്ന് ജില്ല ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ബാധിതയെ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് മറ്റ് രോഗികള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ പ്രശ്നക്കാരെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റി പ്രശ്നം പരിഹരിച്ചു.
കമലാക്ഷിഅമ്മക്ക് കൂട്ടിരിപ്പിനു ആരും ഇല്ലായിരുന്നു. സൂപ്രണ്ട് ഡോ. വസന്ത ദാസ് ഇടപെട്ട് ഒരു ആശുപത്രി അറ്റന്‍ഡറെ പരിചരിക്കാൻ നിയോഗിച്ചു. കൃഷ്ണന് ഇടുപ്പ് പൊട്ടിയതിനുള്ള ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചാണ് ജില്ല ആശുപത്രിയില്‍ എത്തുന്നത്. കൂട്ടിരിപ്പിന് ഒരാളുണ്ടായിരുന്നതിനാല്‍ രോഗിയെ പേ വാര്‍ഡിലാണ് കിടത്തിയിരുന്നത്. അയാള്‍ക്ക് കോവിഡ് ബാധിച്ചെങ്കിലും വിഷമഘട്ടം കടത്തിവിട്ട ആശുപത്രി ജീവനക്കാരെ രോഗമുക്തരായവര്‍ നന്ദി അറിയിച്ചു.
മുമ്പ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളിെൻറ ബന്ധുക്കള്‍ എത്താനാവാത്ത സാഹചര്യമുണ്ടായപ്പോള്‍ ജില്ല ആശുപത്രി ജീവനക്കാര്‍ സംസ്കാരത്തിന് നേതൃത്വം നല്‍കിയിരുന്നു.
ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. അനിരൂപ് ശങ്കർ, മെഡിസിൻ മേധാവിയായ ഡോ. ഫിൽസൺ, ഡോ. ഗിരീഷ്, ഡോ. അന്നു ആനന്ദ്, സ്റ്റാഫ് നഴ്സുമാർ, നഴ്സിങ് അസിസ്റ്റൻറ്, ഗ്രേഡ് രണ്ട് ജീവനക്കാർ എന്നിവരെ സൂപ്രണ്ട് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.